പിശാചിന്റെ തല തകര്‍ക്കുന്ന വി. പത്താംപീയൂസിന്റെ വാക്കുകള്‍

1. യേശുവിലേക്ക് നമ്മെ നയിക്കുന്ന റോഡ് നമ്മുടെ കണ്‍മുന്നിലുണ്ട്. അത് കത്തോലിക്കാ സഭയാണ്.
2. ഞാന്‍ ദരിദ്രനായി ജനിച്ചു, വളര്‍ന്നു. ദരിദ്രനായി തന്നെ മരിക്കാനും ആഗ്രഹിക്കുന്നു.
3. കത്തോലിക്കരുടെ മന്ദഭക്തിയും അലസതയുമാണ് സാത്താന്‍ ശക്തി പ്രാപിക്കാന്‍ കാരണം.
4. വി. കുര്‍ബാനാ സ്വീകരണമാണ് സ്വര്‍ഗത്തിലേക്ക് ഏറ്റവും എളുപ്പമുള്ള കുറുക്കുവഴി.
5. എല്ലാ ഹൃദയങ്ങളിലും ശാന്തിക്കായുള്ള ആഗ്രഹം ഉറപ്പായും ഉണ്ട്. എന്നാല്‍ നാം ഈ ശാന്തി ദൈവത്തില്‍ നിന്നകലെ പോയി തിരയുന്നു. ദൈവം പുറത്തായാല്‍ നീതി ഇല്ലാതാകും, നീതി ഇല്ലാതായാല്‍ പ്രത്യാശയും ശാന്തിയും നഷ്ടമാകും.