വി. മദര്‍ തെരേസയുടെ കാരുണ്യത്തെ കുറിച്ചുള്ള സാക്ഷ്യങ്ങള്‍

‘ജീവിക്കുന്ന വിശുദ്ധ’ എന്ന് അറിയപ്പെട്ടിരുന്ന വിശുദ്ധ മദർ തെരേസയെ പരിചയപ്പെട്ട എല്ലാവർക്കും കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും പുതിയ ഉൾക്കാഴ്ചകൾ ലഭിച്ചിരുന്നു എന്ന് അവരുടെ അനുഭവങ്ങളിലൂടെ മനസ്സിലാക്കാം.
ഇതാ അവയിൽ ചിലത്:–

മദർ തെരേസയുടെ ഒരു വിദ്യാർത്ഥിനി:-
ഞാൻ ആദ്യമായാണ് അന്ന് പുതിയ സ്കൂളിൽ(ലൊറേറ്റോ st.Mary’s ) എത്തിയത്. ഗ്രാമത്തിൽനിന്നും നഗരത്തിലെ സ്കൂളിലെത്തിയതിന്റെ മാനസികസമ്മർദ്ദം നന്നായി എന്നെ അലട്ടി. വരാന്തയിൽ വിഷമിച്ചു നിന്ന എന്നെ മദർതെരേസ പേരു വിളിച്ചു. മാത്രമല്ല സ്വീകരിച്ചത് ബംഗാളി ഭാഷയിലും രീതിയിലും ആയിരുന്നു. ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. അതോടെ എന്റെ ഭയം എല്ലാം അലിഞ്ഞുപോയി. മദർ എനിക്ക് ഒരു ടീച്ചറെക്കാളും ഹെഡ്മിസ്ട്രസ്സിനെക്കാളും ഹൃദയത്തോട് ചേർന്നു നിൽക്കുന്നു.

ഒരു മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റർ:-
മദർ ലണ്ടനിൽ വന്നപ്പോൾ വീടുകൾ ഇല്ലാത്ത പലരും തെരുവുകളിൽ ഉറങ്ങുന്നുണ്ട് എന്ന് അറിഞ്ഞു. മദർ അവരെ കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഒരു രാത്രി ഞാനും മറ്റൊരു സിസ്റ്ററും കൂടി മദറിനെ അനുഗമിച്ചു. വഴിയിൽ ഒരാളെ ശ്രദ്ധിച്ചു. വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. കാറിൽനിന്നിറങ്ങി അയാളുടെ അടുത്തേക്ക് മദർ ചെന്നു. അയാൾ മദർ അടുത്തുവരുന്നത് ശ്രദ്ധിക്കാത്ത ഭാവത്തിൽ ഇരുന്നു. മദർ ആകട്ടെ അയാളുടെ കയ്യിൽ പിടിച്ചു. അപ്പോൾ അയാൾ മദറിനെ നോക്കി ഇങ്ങനെ പറഞ്ഞു :”കുറെ കാലമായി ഞാൻ ഒരു മനുഷ്യന്റെ കൈ ചൂട് അറിഞ്ഞിട്ട്.” മദർ ഉടനെ തിരിഞ്ഞ് ഞങ്ങളോട് പറഞ്ഞു:” ഈ മനുഷ്യൻ രോഗിയാണ്. നമുക്ക് ഇദ്ദേഹത്തെ ഇവിടെ ഉപേക്ഷിക്കാൻ കഴിയില്ല.” അങ്ങനെ ഞങ്ങൾ അയാളെ കൂട്ടിക്കൊണ്ടുവന്നു.

ഒരു വ്യാപാരി:-
രാവിലെ തന്നെ സംഭാവന ചോദിച്ചു ഒരു സിസ്റ്റർ വന്നപ്പോൾ ഞാൻ എന്റെ തനി സ്വഭാവം കാണിച്ചു. എന്റെ നേരെ നീട്ടിയ കൈയിൽ ഒറ്റ തുപ്പ്!! എന്നാൽ ഞാൻ തുപ്പിയ ആ കൈ നെഞ്ചോടുചേർത്ത് സിസ്റ്റർ മറ്റേ കൈ നീട്ടി ഇങ്ങനെ പറഞ്ഞു:” എനിക്കിതു മതി.. ഇനി എന്റെ മക്കൾക്കുള്ളത് തരണേ..” പെട്ടെന്ന് ഞാൻ സുബോധം വീണ്ടെടുത്തു. സിസ്റ്ററുടെ കൈ എന്റെ ഉടുപ്പിൽ തുടച്ചു “പൊറുക്കണേ” എന്ന് പറഞ്ഞു. സിസ്റ്റർക്ക് ആവശ്യമുള്ളത് എന്തും ഏതുനേരത്തും കൊടുക്കാൻ ഞാൻ സന്നദ്ധനായി.

ഇങ്ങനെ മദർതെരേസയുടെ സ്നേഹസ്പർശാനുഭവം ലഭിച്ചവർ അനവധിയാണ്. കാരുണ്യം വാരിവിതറി ഗലീലിയിൽ എങ്ങും ചുറ്റി സഞ്ചരിച്ച നസ്രായന്റെ മാലാഖയായ വിശുദ്ധ മദർ തെരേസയെ നമുക്ക് വണങ്ങാം… അനുകരിക്കാം…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles