യൗസേപ്പിതാവ് ഇവിടെ ശാന്തമായുറങ്ങുന്നു!

2015ല്‍ ഫിലിപ്പൈന്‍സിലെ മനിലയില്‍ വച്ച് നടന്ന ലോക കുടുംബ സമ്മേളനം. ചടങ്ങില്‍ സംസാരിച്ച മാര്‍പാപ്പ പറഞ്ഞത് തന്റെ സ്വകാര്യ മുറിയിലെ ഒരു രൂപത്തെ കുറിച്ചാണ്. ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന്റെ മുറിയില്‍ അതീവ ഭക്തിയോടെ വണങ്ങുന്ന വിശുദ്ധ ഔസേപ്പിതാവിന്റെ രൂപം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഉണ്ടാകുമ്പോള്‍ താന്‍ അവയെല്ലാം എഴുതി ആ രൂപത്തിന്റെ അടിയില്‍ വയ്ക്കുമെന്നും പിറ്റേന്ന് ആവുമ്പോള്‍ അവയെല്ലാം ഔസേപ്പിതാവ് പരിഹരിച്ചു തന്നിട്ടുണ്ടാകുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ആ രൂപത്തിന് ഒരു പ്രത്യേകത ഉള്ളത്. ഉറങ്ങുന്ന ഔസേപ്പിതാവിന്റെ രൂപമാണ് താന്‍ മുറിയില്‍ വച്ചിട്ടുള്ളതെന്നും എല്ലാ പ്രശ്‌നങ്ങളെ കുറിച്ചും എഴുത്തിലൂടെ പിതാവ് സ്വപ്നം കാണുന്നത് കൊണ്ടാണ് അവ പരിഹരിക്കപ്പെടുന്നത് എന്നായിരുന്നു പാപ്പയുടെ വിശ്വാസം. ഈ വിശ്വാസത്തെ കുറിച്ചാണ് അദ്ദേഹം അന്ന് അവിടെ പ്രസംഗിച്ചതും.

അക്കാര്യം അന്ന് അധികം ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. പക്ഷെ ഇങ്ങു കേരളത്തില്‍ ഒരാള്‍ ഇതിനെ കുറിച്ച് ചിന്തിച്ചു. വരാപ്പുഴ അതിരൂപതയിലെ ഫാ. ഫെലിക്‌സ് വത്തിക്കാന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും ഇക്കാര്യം അറിയുകയും അത് സെന്റ്. ജോസഫ് പള്ളി വികാരി ഫാ. ജോളി തപ്പലോടത്തിനെ അറിയിക്കു കയും ചെയ്തു. വളരെ അപൂര്‍വമായ രൂപമാണ് വിശുദ്ധ ഔസേപ്പിതാവിന്റെ ഉറങ്ങുന്ന രൂപം. അത് ലോകത്തില്‍ വേറെ ഒരിടത്തും കണ്ടെത്താനും സാധ്യത കുറവാണ് എന്നുള്ളതും പ്രത്യേകതയായിരുന്നു.

ഇക്കാര്യം കേട്ടപ്പോള്‍ ജോളിയച്ചന്‍ തന്റെ പള്ളിയില്‍ ഈ രൂപം എത്തിക്കണമെന്ന് ആഗ്രഹിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂ ണിത്തുറയിലെ വടക്കേകോട്ട വാതിലില്‍ ഉള്ള സെന്റ് ജോസഫ് ചര്‍ച്ചിലെ വികാരിയാണ് അദ്ദേഹം. തന്റെ പള്ളിയില്‍ ഔസേപ്പി താവിന്റെ ഉറങ്ങുന്ന രൂപം എത്തിക്കാനുള്ള വഴികളെ കുറിച്ചായി അദ്ദേഹത്തിന്റെ പിന്നീടുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും. വത്തി ക്കാനുമായി നിരന്തരം അദ്ദേഹം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഇടവക ജനങ്ങളുടെ ആഗ്രഹവും അച്ചനു പിന്തുണയായി.

അങ്ങനെ പാപ്പയുടെ സ്വകാര്യ മുറിയില്‍ ഉണ്ടായിരുന്ന അത്ഭുത രൂപത്തിന്റെ ചെറിയ പതിപ്പ് കേരളത്തിലെ കൊച്ചു ദേവാലയത്തിലെത്തി. അതി ന്റെ മാതൃകയില്‍ വലിയ രൂപം പണി കഴിപ്പിച്ചു. വിശ്വാസികള്‍ അവരുടെ ജീവിത നിയോഗങ്ങളും ആവശ്യങ്ങളും രൂപത്തിന് അടിയില്‍ എഴുതി വയ്ക്കുന്നതിനു വേണ്ടിയായിരുന്നു അത്. രണ്ടായിരത്തി പതിനാറ് ജനുവരി ഇരുപത്തിയാറിന് ആയിരുന്നു ഈ രൂപത്തിന്റെ കൂദാശയും പ്രതിഷ്ഠയും. വത്തിക്കാനില്‍ നിന്നും കൊണ്ട് വന്ന രൂപവും വലിയ രൂപവും ഒരുമിച്ചാണ് പ്രതിഷ്ഠി ച്ചിരിക്കുന്നത്. പ്രതിഷ്ഠിച്ച ദിവസം തന്നെ രൂപത്തിന്റെ അടിയില്‍ രണ്ടു ചാക്ക് നിറയെ കിട്ടിയ മദ്ധ്യസ്ഥ പ്രാര്‍ഥന ആവശ്യങ്ങളില്‍ പലതിനും അടുത്ത ദിവസങ്ങളില്‍ തന്നെ ഉത്തരം നല്‍കിയ സാക്ഷ്യങ്ങള്‍ ആയിരുന്നു പിന്നീടു കേട്ടത്.

ഭക്തര്‍ ദിവസേന ഇവിടം സന്ദര്‍ശിക്കുന്നു. തങ്ങളുടെ യാചനകള്‍ എഴുതി രൂപത്തിന്റെ കീഴില്‍ വയ്ക്കുന്നു. നീതിമാനായ തൊഴിലാ ളികളുടെ മദ്ധ്യസ്ഥന്‍ അവയ്ക്ക് ഉത്തരം നല്‍കുമെന്ന വിശ്വാസത്തോടെ…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles