മോഷ്ടാക്കളെ മാനസാന്തരപ്പെടുത്തിയ വി. ഹിലാരിയന്‍

ആദിമനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന വി. ഹിലാരിയന്‍ പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും നിറഞ്ഞ ഒരു ആത്മീയ ജീവിതം നയിച്ച ഒരു താപസനായിരുന്നു. താന്‍ ധരിച്ചിരുന്ന ഒരു വസ്ത്രമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് വി. ജെറോം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കല്‍, അദ്ദേഹത്തിന് പതിനെട്ടു വയസ്സു മാത്രം പ്രായമുള്ളപ്പോള്‍, പതിവു പോലെ തന്റെ ചെറിയ കുടിലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു, വിശുദ്ധന്‍. അപ്പോഴാണ് അതു വഴി ഒരു കൂട്ടം മോഷ്ടാക്കള്‍ എത്തിയത്. ആ ചെറിയ കുടിലില്‍ അദ്ദേഹം വിലപ്പെട്ടത് എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും എന്ന് കരുതിയ കള്ളന്‍മാര്‍ ആ രാത്രി മുഴുവന്‍ അദ്ദേഹത്തെ എല്ലായിടത്തും അന്വേഷിച്ചു. നേരം വെളുത്തപ്പോഴാണ് അവര്‍ അദ്ദേഹത്തെ കണ്ടെത്തിയത്.

നിന്റെ അടുത്തേക്ക് മോഷ്ടാക്കള്‍ വന്നാല്‍ നീ എന്തു ചെയ്യും ? ആ കള്ളന്മാര്‍ ഹിലാരിയനോട് ചോദിച്ചു. ഒന്നും സ്വന്തമായില്ലാത്തവന്‍ എന്തിനാണ് മോഷ്ടാക്കളെ പേടിക്കുന്നത് എന്ന് ഹിലാരിയന്‍ മറുചോദ്യം ചോദിച്ചു.

എന്തായാലും നിന്നെ അവര്‍ കൊല്ലും എന്ന് മോഷ്ടാക്കള്‍ പറഞ്ഞു. ഞാന്‍ കൊല്ലപ്പെട്ടേക്കാം. എന്നാല്‍ ഞാന്‍ മരണത്തിന് ഒരുങ്ങിയിരിക്കുന്നതിനാല്‍ എനിക്ക് മോഷ്ടാക്കളെ ഭയമില്ല എന്ന് ഹിരായന്‍ പറഞ്ഞു.

ഹിലാരിയന്റെ ധീരത കണ്ട് മോഷ്ടാക്കള്‍ അമ്പരന്നു. രാത്രി മുഴുവന്‍ അദ്ദേഹത്തെ അന്വേഷിച്ചിട്ട് കണ്ടെത്താനാവാത്ത വിധം തങ്ങളുടെ കണ്ണുകള്‍ മൂടിപ്പോയ കാര്യം അവര്‍ അദ്ദേഹത്തോട് ഏറ്റു പറഞ്ഞു.

അവര്‍ മനസ്സു മാറി മോഷണം ഉപേക്ഷിച്ച് ഭാവിയില്‍ നല്ല ജീവിതം നയിക്കാമെന്ന് അദ്ദേഹത്തോട് വാഗ്ദാനം ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles