പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 4/22

പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിൽ തെക്കൻ ഫ്രാൻസിലും വടക്കുപടിഞ്ഞാറൻ ഇറ്റലിയിലും അഭിവൃദ്ധി പ്രാപിച്ച ഒരു മതവിരുദ്ധ സംഘടനയിലെ അംഗങ്ങളാണ് ആൽബിജെൻസിയക്കാർ .രണ്ട് ആത്യന്തിക തത്വങ്ങളിലാണ് അവർ വിശ്വസിച്ചിരുന്നത് (നന്മയും, തിന്മയും ) – ഏക ദൈവത്തിലുള്ള യഹൂദ, ക്രിസ്തീയ, ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമായിരുന്നു ഇത് . ആൽബിജെൻസിയൻക്കാരെ സംബന്ധിച്ചിടത്തോളം ഭൗതികമായത് എല്ലാം തിന്മയിൽ നിന്നാണ്. അതിനാൽ ഈശോയുടെ മനുഷ്യാവതാരം, കുരിശുമരണം, കൂദാശകൾ എന്നിങ്ങനെ ഭൗതികലോകത്ത് ഉൾപ്പെടുന്നത് എല്ലാം തിന്മയിൽ നിന്നാണ് എന്നവർ വിശ്വസിച്ചു. ഈ സാഹചര്യത്തിൽ,

സഭാ പാരമ്പര്യത്തെ ലംഘിച്ചുകൊണ്ട് ബിഷപ്പ് ഡിയേഗോ, ഡൊമിനിക്കിനെ മാത്രം തന്നോടൊപ്പം നിലനിർത്തി ബാക്കിയുണ്ടായിരുന്ന സഹായികളെയും ദാസൻമാരെയും പറഞ്ഞയച്ചു. തങ്ങളുടെ എല്ലാ ലൗകിക നേട്ടങ്ങളും ഉപേക്ഷിച്ചുകൊണ്ട്, പ്രഘോഷണങ്ങളിലൂടെ ആൽബിജെൻസിയൻ പാഷണ്ഡതയിൽ കുടുങ്ങി പോയവരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിഷപ്പ് ഡിയേഗോയും ഡൊമിനിക്കും ഇറങ്ങിത്തിരിച്ചു.

സംരക്ഷണപ്രാര്‍ത്ഥന

ഞങ്ങളുടെ കർത്താവായ ഈശോയെ, സ്വർഗ്ഗം ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ ഈ ജീവിതയാത്രയിൽ, പ്രതികൂലസാഹചര്യങ്ങളുടെ മധ്യേ ധീരതയോടെ സത്യം പ്രഘോഷിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ.
അനേകം ആത്മാക്കളെ ഈശോയ്ക്ക് വേണ്ടി നേടുവാനും, അവരെ സ്വർഗ്ഗീയ ആനന്ദത്തിലേക്ക് ആനയിക്കുവാനും ഞങ്ങൾക്ക് ഇടയാകട്ടെ.

“ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.”
[വി. യോഹന്നാന്‍ 17 : 3]

മുഖ്യസുവിശേഷ പ്രഘോഷകനായ പരിശുദ്ധാത്മാവേ, ക്രിസ്തുവിനും സഭയ്ക്കും വേണ്ടിയുള്ള തീക്ഷണതയാലും നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള ദാഹത്താലും എന്നെ ജ്വലിപ്പിക്കണമേ.”എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍  വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.” അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8 എന്ന വചനത്തിന്റെ അഭിഷേകം ഞങ്ങളിൽ നിറയട്ടെ. ആമേൻ

1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles