പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 3/22
ഡൊമിനിക്ക് അഗസ്റ്റീനിയൻ സന്യാസസഭയിൽ നിത്യവ്രതം സ്വീകരിച്ചത് ഓസ്മാ കത്തീഡ്രലിൽ വച്ചാണ് .അവിടെ വച്ച് അദ്ദേഹം കണ്ടുമുട്ടിയ ഒരു അസാധാരണ വ്യക്തിത്വമായിരുന്ന ബിഷപ്പ് ഡിയഗോ ഡി അക്കെബസ് ആയിരുന്നു ഡോമിനിക്കിൻ്റെ മാർഗദർശി.
ഒരിക്കൽ ബിഷപ്പ് ഡിയാഗോയും ഡോമിനിക്കും ഒരുമിച്ച് ഒരു യാത്രയാരംഭിച്ചു . അവർ ഇരുവരും ദക്ഷിണ ഫ്രാൻസ് പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ആൽബിജെൻസിയൻ പാഷണ്ഡതയെ അനുകൂലിക്കുന്ന പലരെയും കാണുവാനിടയായി. അതിൽ ഉൾപ്പെടുന്ന ഒരാളോടൊപ്പമാണ് അവരുടെ യാത്രയിലെ ആദ്യത്തെ സായാഹ്നം അവർ ചിലവഴിച്ചത്. അന്നേ ദിവസം രാത്രി മുഴുവൻ ഇദ്ദേഹത്തോട് വലിയ സ്നേഹത്തോടും തീക്ഷ്ണതയോടെ കൂടെ ഈ പാഷണ്ടതയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി ഡൊമിനിക് വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. പിറ്റേന്ന് പ്രഭാതത്തിൽ തന്നെ അദ്ദേഹം കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തി. ‘തന്റെ പ്രഭാഷണങ്ങളിലൂടെ ആത്മാക്കളെ രക്ഷിക്കുക’ എന്നതാണ് തന്റെ ദൗത്യമെന്ന് ഈ അനുഭവത്തിലൂടെ ഡോമിനിക്കിന് ബോധ്യമായി.
സംരക്ഷണപ്രാര്‍ത്ഥന
എന്റെ രക്ഷകനായ ഈശോയെ, ധൈര്യവും ധീരതയുമാകുന്ന സ്വർഗ്ഗീയ പുണ്യങ്ങൾ എന്നിൽ ചൊരിയേണമേ. അതിലൂടെ തിരുസഭയെ സംരക്ഷിക്കുവാനും ഞങ്ങളുടെ തന്നെ വ്യക്തിത്വത്തെ രൂപപ്പെടുത്താനും ഞങ്ങൾക്ക് ഇടയാകട്ടെ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, വിശ്വാസം പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങളിൽ, ഈശോയെ സ്നേഹത്തോടും തീക്ഷ്ണതയോടെ കൂടെ പ്രഘോഷിക്കാൻ ക്ഷമയും സ്ഥിരോത്സാഹവും ഞങ്ങൾക്ക് നൽകണമേ.
“പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്‌മ രക്‌ഷപ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.”
ഹെബ്രായര്‍ 10 : 39 എന്ന വചനത്തിൻ്റെ അഭിഷേകം ഞങ്ങളിൽ കത്തി പടരട്ടെ.
ആമേൻ
1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.
വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.