പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 11/22

ഡൊമിനിക്കൻ സന്യാസികൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയാകുന്നു

1217 മെയ് 14 ന്, പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ, ‘പ്രോയിയെൽ’ എന്ന സ്ഥലത്ത് ഡൊമിനിക് തന്റെ സഹോദര സന്യാസികളെ വിളിച്ചുകൂട്ടുകയും ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കുമായി യാത്ര തിരിക്കണമെന്നുള്ള ഡൊമിനിക്കിൻ്റെ ആഗ്രഹം വ്യക്തമാക്കുകയും ചെയ്തു. ഇതുകേട്ട തന്റെ സഹോദരരിൽ വലിയ അമ്പരപ്പ് ഉണ്ടായെങ്കിലും ഡൊമിനിക് പറഞ്ഞു: “നിങ്ങൾ ആരും ഇതിനെ എതിർക്കരുത്. കാരണം ഞാൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. ഈ ലോകം ആണ് ഇനിയുള്ള നിങ്ങളുടെ വീട്.പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് ദൈവം നിങ്ങളെ ഭരമേൽപ്പിച്ച ദൗത്യം. ഇപ്രകാരം യാത്രയാകുന്നതിൽ വിരോധം ഉണ്ടായിരുന്ന നാവേരയിലെ ജോൺ ,പിന്നീട് ഒരിക്കൽ പറയുകയുണ്ടായി : “പോകുവാൻ ഞാൻ താല്പര്യപ്പെട്ടിരുന്നില്ലെങ്കിലും 5 സഹ വൈദികരോടും ഒരു അല്മായ സഹോദരനോടുമൊപ്പം പഠിക്കുവാനും , പ്രഘോഷിക്കുവാനും , സന്യാസാശ്രമം സ്ഥാപിക്കാനുമായി ഡൊമിനിക് എന്നെ പാരീസിലേക്ക് അയച്ചു. ” ഓഗസ്റ്റ് 15 ,1217 ലാണ് ഇവരെല്ലാവരും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കായി യാത്രതിരിച്ചത്. യാതൊരു സംഭരണമോ സമ്പാദ്യമോ ഇല്ലാതെ അവർ യാത്രയാരംഭിച്ചു. ഡോമിനിക്കിൻ്റെ മരണസമയത്ത് ഹംഗറി,ഡെന്മാർക്ക് ,ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി അഞ്ഞൂറോളം ഡൊമിനിക്കൻ സന്യാസികൾ ഉണ്ടായിരുന്നു. അതിനുശേഷം ഉടനെതന്നെ ഗ്രീസ് ,പാലസ്തീൻ എന്നിവിടങ്ങളിലും ഇവർ പ്രഘോഷണം ആരംഭിച്ചു.

സംരക്ഷണപ്രാര്‍ത്ഥന

കാരുണ്യവാനായ ഈശോയേ ആദ്യം മുതലേ ഞങ്ങൾക്കുള്ള ‘വചനം പ്രഘോഷിക്കുക ‘ എന്ന ദൗത്യം യഥായോഗ്യം നിർവഹിക്കുവാൻ സുവിശേഷ പ്രഘോഷണത്തിന്റെ അരൂപി ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങനെ പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും ധീരതയോടെ ഈശോയ്ക്ക് സാക്ഷ്യംവഹിക്കാൻ ഞങ്ങൾക്കിടയാകട്ടെ.
“നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്‌കുന്നതില്‍ നീ ലജ്ജിക്കരുത്‌. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്‌. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട്‌ അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക.”
2 തിമോത്തേയോസ്‌ 1 : 8 എന്ന വചനത്തിൻ്റെ അഭിഷേകം നിങ്ങളിൽ നിറയട്ടെ
ആമേൻ

1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles