പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 10/22

ജപമാലയുടെ ശക്തിയെപ്പറ്റിയുള്ള അത്ഭുതകരമായ കഥകൾ

ജപമാല ശക്തിയിലൂടെയുള്ള അത്ഭുതങ്ങളിൽ ഒന്ന് ‘തുലൂസ്’ എന്ന സ്ഥലത്തെ ഒരു ബിഷപ്പിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവമാണ് . ജപമാലയെ പറ്റിയുള്ള ഡൊമിനിക്കിന്റെ പ്രഭാഷണങ്ങൾ കേട്ട അദ്ദേഹം, ഇത് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം അനുയോജ്യമായ ഒരു പ്രാർത്ഥനാ രീതിയാണെന്ന് പറയുകയുണ്ടായി. പിന്നീട് തനിക്കുണ്ടായ ജീവിത അനുഭവത്തിലൂടെ തന്റെ പ്രസ്താവന തെറ്റാണെന്ന് ബോധ്യമായ അദ്ദേഹം ഖേദത്തോടെ തന്റെ വാക്കുകൾ തിരുത്തുകയും ഉണ്ടായി. കടുത്ത പീഡനങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും ഒരിക്കൽ ഇരയായ ബിഷപ്പിന് ഇങ്ങനെ ഒരു ദർശനമുണ്ടായി : രക്ഷപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത ഒരു ചെളിക്കുണ്ടിൽ ബിഷപ്പ്‌ താണുപോയി. അപ്പോൾ കണ്ണുകളുയർത്തി നോക്കിയ അദ്ദേഹം കണ്ടത് വിശുദ്ധ ഡൊമിനിക്കിന്റെയും പരിശുദ്ധ അമ്മയുടെയും രൂപങ്ങളാണ്. അവർ ഇരുവരും 150 വളയങ്ങൾ ഉള്ള ഒരു മാല ബിഷപ്പിനായി താഴേക്കിറക്കി നൽകി(അതിൽ 15 വളയങ്ങൾ സ്വർണമായിരുന്നു). ഇതിൽ പിടിച്ചു കയറിയ ബിഷപ്പ് സുരക്ഷിത സ്ഥാനത്തെത്തി. താൻ ജപമാലഭക്തി ആരംഭിച്ചപ്പോൾ ഉണ്ടായ ഈ സംഭവത്തിലൂടെ, ജപമാല പ്രാർത്ഥനയിലൂടെയാണ് ശത്രു കരങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കുക എന്ന് ബിഷപ്പിന് ബോധ്യമായി.

സംരക്ഷണപ്രാര്‍ത്ഥന

വിശുദ്ധനായ ഡൊമിനിക്കേ, ഈശോയുടെ ഫലപുഷ്ടിയുള്ള ഉപകരണമേ, ജപമാല പ്രാർത്ഥനയിൽ ആഴമുള്ള വിശ്വാസവും അതുവഴി ജപമാലയുമായി അഭേദ്യമായ ഒരു ബന്ധവും ഞങ്ങൾക്ക് ഉണ്ടാകുവാനായി പ്രാർത്ഥിക്കണമേ.അങ്ങനെ, എഫേസോസ്‌ 6 : 11ൽ പറയുന്നതുപോലെ “സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാൻ ” ഞങ്ങൾക്കുള്ള ശക്തിയേറിയ ഒരു ആയുധമായി ജപമാല മാറട്ടെ. വിശുദ്ധ ഡൊമിനിക്കേ , ജപമാലയെ ഒരിക്കലും അവഗണിക്കുകയോ അതിനോട് ഒരിക്കലും അനാദരവ് കാണിക്കുകയോ ചെയ്യാതെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴിയായി ജപമാലയെ സ്വീകരിക്കുവാൻ, ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ.
“അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്‍െറ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.”
യോഹന്നാന്‍ 19 : 27 എന്ന വചനം ഞങ്ങളിലും നിറവേറട്ടെ.
ആമേൻ

1 സ്വർഗ., 1 നന്മ. , 1 ത്രിത്വ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles