ഇന്നത്തെ വിശുദ്ധന്‍: അനിയാനയിലെ വിശുദ്ധ ബനഡിക്ട്

ഫെബ്രുവരി 12 അനിയാനയിലെ വിശുദ്ധ ബനഡിക്ട്

എ.ഡി. 750 -ല്‍ ഒരു ഗവര്‍ണ്ണറുടെ മകനായി ലാങ്കുവെഡോക്കിലാണ് വി. ബനഡിക്റ്റ് ജനിച്ചത്. യൗവനത്തില്‍ ബനഡിക്റ്റ്, പെപ്പിന്‍ രാജാവിന്റെയും അദ്ദേഹത്തിന്റെ പുത്രന്റെയും പാനപാത്രവാഹകനായിരുന്നു. സല്‍സ്വഭാവിയായിരുന്ന ബനഡിക്റ്റിന് കൊട്ടാരത്തില്‍ നിന്ന് നിരവധി സ്ഥാനമാനങ്ങളും ഭൂസ്വത്തുക്കളും ലഭിച്ചിരുന്നു. കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളും അദ്ദേഹത്തിന് ലഭ്യമായിരുന്നെങ്കിലും അതിലൊന്നും അദ്ദേഹം സംതൃപ്തനായിരുന്നില്ല.

അതിനാല്‍, ലോകത്തിന്റെ എല്ലാ സുഖങ്ങളെയും ഉപേക്ഷിച്ച് ദൈവത്തെ പരിപൂര്‍ണ്ണമായി പ്രാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ബനഡിക്റ്റ് വി. സിനിന്റെ ആശ്രമത്തില്‍ പ്രവേശിച്ചു. അന്നു മുതല്‍ കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചിരുന്ന വിശുദ്ധന്‍, വിശ്രമവും നിദ്രയും വെട്ടിക്കുറച്ച് ദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ ജീവിച്ചു. സന്യാസജീവിതം ആരംഭിച്ചതിനു ശേഷമുള്ള വിശുദ്ധന്റെ ധീരമായ തപക്രിയകള്‍ക്കു പ്രതിസമ്മാനമെന്ന നിലയില്‍ മനസ്താപത്തിനുള്ള വരവും ജ്ഞാനകാര്യങ്ങളിലുള്ള അറിവും ദൈവം ഇദ്ദേഹത്തിനു പ്രദാനം ചെയ്തു.

ഈ കാലഘട്ടത്തിലാണ് ബനഡിക്റ്റിനെ ആനിയനിലെ ആബട്ടായി തെരഞ്ഞെടുത്തത്. എന്നാല്‍ ആ സ്ഥാനം നിരസിച്ച വിശുദ്ധന്‍, ആനിയാന്‍ എന്ന അരുവിക്കു സമീപം ഒരു ചെറിയ കുടില്‍ നിര്‍മ്മിച്ച് അതില്‍ ഏകാന്തജീവിതം നയിച്ചു. വിശുദ്ധന്റെ പുണ്യയോഗ്യതകളെ കേട്ടറിഞ്ഞ അനേകര്‍ അദ്ദേഹത്തില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ എത്തിക്കൊണ്ടിരുന്നു. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ടു തന്നെ ഏകദേശം മുന്നൂറോളം സന്യാസികള്‍ വിശുദ്ധന്റെ ശിഷ്യരായിത്തീര്‍ന്നു.

എല്ലാ സന്യാസ സഭകളും ബനഡിക്റ്റിന്റെ നിയമാവലി സ്വീകരിക്കണമെന്ന കല്പന ചക്രവര്‍ത്തി പുറപ്പെടുവിച്ചു. അതനുസരിച്ച് വിശുദ്ധന്‍ ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും സന്യാസ സഭകളിലെ ജീവിതക്രമത്തെ നവീകരിച്ചു. എ.ഡി. 821 ഫെബ്രുവരി പതിനൊന്നിന് വി. ബെനഡിക്റ്റ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

അനിയാനയിലെ വിശുദ്ധ ബനഡിക്ട്, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles