അത്ഭുതപ്രവര്‍ത്തകയായ ബാര്‍ബര എന്ന വിശുദ്ധയെ കുറിച്ചറിയാമോ?

വിശുദ്ധ ബാർബര മൂന്നാം നൂറ്റാണ്ടിൽ ഗ്രീസിലെ ഹെലിയോപോളിസിൽ പേഗൻ മതവിശ്വാസികളായ മാതാപിതാക്കളിൽ നിന്നും ജനിച്ചു. അമ്മയുടെ മരണശേഷം പിതാവായ ഡയോസ്കറസ് ഏക മകളായ ബാർബരയെ അതീവ ശ്രദ്ധയിൽ ആണ് വളർത്തിയത്.

ക്രിസ്തു മതത്തെ കുറിച്ച് അവൾ അറിയാൻ ശ്രമിച്ചപ്പോൾ ഡായോസ്കറസ്‌ മകളെ വലിയ ഒരു ഗോപുരത്തിന് മുകളിൽ പുറംലോകവുമായി ബന്ധപ്പെടാതെ വളർത്തി. എല്ലാ സുഖസൗകര്യങ്ങളും അതോടൊപ്പം പേഗൻ മത അധ്യാപകരെയും അവൾക്കു നൽകി. അവർ നൽകിയ അറിവുകളൊന്നും അവളെ തൃപ്തിപ്പെടുത്തിയില്ല. യഥാർത്ഥ ദൈവം പേഗൻ പ്രതിമകൾ അല്ലെന്ന് അവൾ വിശ്വസിച്ചു.

വിവാഹ പ്രായമെത്തിയപ്പോൾ പല ആലോചനകളും ഡയോസ്കരസ് കൊണ്ടുവന്നെങ്കിലും അവൾ സമ്മതിച്ചില്ല. കൂട്ടിലടച്ച കിളിയെപ്പോലെ മകളെ വളർത്തിയതിനാലാകാം അവൾ ദുശാഠ്യക്കാരിയായത് എന്ന് ആ പിതാവ് ചിന്തിച്ചു. കുറച്ചു സ്വാതന്ത്ര്യം നൽകിയാൽ അവൾ നല്ല സ്വഭാവം ഉള്ളവൾ ആകും എന്ന തോന്നലിൽ അവൾക്കു സ്വാതന്ത്ര്യം നൽകാൻ അയാൾ തീരുമാനിച്ചു. ബാർബര ഈ അവസരം ക്രൈസ്തവ വിശ്വാസത്തെ പറ്റി അറിയുവാനും പഠിക്കുവാനും ഉപയോഗിച്ചു.

യഥാർത്ഥ ദൈവം ക്രിസ്തുമതത്തിൽ ആണെന്ന് മനസ്സിലാക്കി അവൾ രഹസ്യത്തിൽ ക്രിസ്ത്യാനിയായി. ഡയോസ്സ്കറസ്‌ മകൾക്കായി ഒരു പ്രത്യേക നീരാട്ടുമുറിയുടെ പണി ആരംഭിച്ചു. ബാർബര പണികൾ കാണാൻ വന്നപ്പോൾ ജോലിക്കാരോട് മുറിക്ക് മൂന്ന് ജാലകങ്ങൾ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ മൂന്ന് ജാലകങ്ങൾ വഴി അകത്തേക്ക് വരുന്ന പ്രകാശം പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് ആളുകളെ ആരാധിക്കുന്നതിനായിരുന്നു.

പ്രാർത്ഥിച്ചുകൊണ്ട് ചുവരിൽ തന്റെ കൈവിരലാൽ ഒരു കുരിശു വരച്ചപ്പോൾ അത്ഭുതകരമായി ആ കുരിശ് ചുവരിൽ പതിഞ്ഞു. ഡയോസ്കറസ് ഈ വിവരം അറിഞ്ഞു. ക്രുദ്ധനായ അദ്ദേഹം അവളെ വിലക്കി. എന്നാൽ ബാർബര താൻ ഒരു ക്രിസ്ത്യാനി ആയെന്നും ഇനി പേഗൻ പ്രതിമകളെ താൻ ആരാധിക്കുകയില്ലെന്നും പറഞ്ഞു. ഡയോസ്‌കറസ് മകളെ തുറങ്കിലടയ്ക്കാനും പീഡിപ്പിക്കാനും ഉത്തരവിട്ടു.തൂണിൽ ബന്ധിച്ചു ചാട്ടവാറടി നൽകി.

എന്നാൽ രാത്രിയിൽ ഈശോ പ്രത്യക്ഷപ്പെട്ട് അവളുടെ മുറിവുകൾ സുഖപ്പെടുത്തി. പിറ്റേന്ന് കൂടുതൽ ക്രൂരമായി കൂർത്ത കൊളുത്തുകൾ ശരീരത്തിൽ കൊളുത്തി നഗ്നയായി നഗരത്തിലൂടെ അവളെ നടത്തി. പക്ഷേ, ബാർബര തന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നു. അവസാനം ക്രിസ്ത്യാനിയായ മകളെ തനിക്ക് ആവശ്യമില്ലെന്ന് ഡായോസ്‌കറസ് തീരുമാനിച്ചു. അവളെ ശിരച്ഛേദം ചെയ്യാൻ ഉത്തരവിട്ടു.

ബാർബരയെ ശിരച്ഛേദം ചെയ്ത ഉടനെ ഡായോസ്കറസും ശിക്ഷ നടപ്പാക്കിയ ആളും ആകാശത്തിൽ നിന്ന് ഇടിമിന്നലാൽ പ്രഹരമേറ്റ് മരിച്ചു. ഇക്കാരണത്താൽ ഇടിമിന്നലിനും പൊട്ടിത്തെറി പോലുള്ള അപകടങ്ങൾക്കും എതിരെയുള്ള മധ്യസ്ഥയായി വിശുദ്ധ ബാർബര വണങ്ങപ്പെടുന്നു. കൂടാതെ അപകട മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മധ്യസ്ഥയാണ് വിശുദ്ധ ബാർബര.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles