ഇന്നത്തെ വിശുദ്ധര്‍: വി. ലോറെന്‍സോ റൂയിസും സഹപ്രവര്‍ത്തകരും

റൂയിസ് ജനിച്ചത് ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ചൈനക്കാരനും മാതാവ് ഫിലിപ്പിനോയും ആയിരുന്നു. വളരെ മനോഹരമായ കൈയക്ഷരം സ്വന്തമായുണ്ടായിരുന്ന റൂയിസ് ഒരു കാലിഗ്രാഫറായി. ഡോമിനിക്കൻ സഭയുടെ കീഴിലുള്ള ജപമാല സഖ്യത്തില്‍ അദ്ദേഹം അംഗമായി. വിവാഹം ചെയ്ത റൂയിസിന് രണ്ട് ആണ്‍മക്കളും ഒരു മകളും പിറന്നു. ഒരിക്കല്‍ ഏതോ കൊലപാതകകുറ്റം അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടു. അക്കാലത്ത് ഡോമിനക്കന്‍ സഭക്കാരായ വൈദികരോടൊത്ത് ലോറന്‍സോ ജപ്പാനിലേക്ക് മിഷന്‍ യാത്ര ചെയ്തു. ജപ്പാനില്‍ അവര്‍ പിടിക്കപ്പെടുകയും നാഗസാക്കിയിലേക്ക് കൊണ്ടു പോകപ്പെടുകയും ചെയ്തു. അവിടെ അവര്‍ക്ക് അതികഠിനമായ പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടതായി വന്നു. അവസാനം എല്ലാവരും ഒരുമിച്ച് വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു.

ഇന്നത്തെ വിശുദ്ധര്‍: വി. ലോറെന്‍സോ റൂയിസും സഹപ്രവര്‍ത്തകരും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles