എന്തുകൊണ്ടാണ് സന്യസ്തരുടെ വ്രതങ്ങൾക്ക് ഇത് മൂല്യമുള്ളത്?

93     
(39) + വ്രതങ്ങളെപ്പറ്റി ചോദ്യോത്തരരീതിയിലുള്ള ഒരു ചെറിയ പഠനം.

 • എന്താണു വ്രതം?
  കൂടുതൽ പൂർണ്ണതയോടെ ഒരു പ്രവൃത്തി ചെയ്തുകൊള്ളാമെന്ന് ദൈവത്തോടു സ്വതന്ത്രമായി ചെയ്യുന്ന ഒരു
  വാഗ്ദാനമാണ് വ്രതം.
 • കൽപ്പിക്കപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ വ്രതം കടപ്പെടുത്തുന്നുണ്ടോ?
  ഉണ്ട്. കൽപ്പിക്കപ്പെട്ട പ്രവൃത്തിചെയ്യുന്നതിൽ ഇരട്ടി മൂല്യവും വൈശിഷ്ട്യവുമുണ്ട്. അതു ചെയ്യുന്നതിലുള്ള അശ്രദ്ധ ഇരട്ടി നിയമലംഘനവും തിന്മയുമാണ്. എന്തെന്നാൽ, വ്രതങ്ങൾ തെറ്റിക്കുന്നത് കല്പനലംഘനവും ദൈവദൂഷണമെന്ന പാപവുമാണ്.
 • എന്തുകൊണ്ടാണ് സന്യസ്തരുടെ വ്രതങ്ങൾക്ക് ഇത് മൂല്യമുള്ളത്?
  വ്രതങ്ങളാണ് സഭ അംഗീകരിച്ചിട്ടുള്ള സന്യസ്തജീവിതത്തിന്റെ അടിത്തറ. മൂന്നു വ്രതങ്ങളായ ദാരിദ്ര്യം, കന്യാവതം, അനുസരണം ഇവ നിയമാനുസൃതം അനുഷ്ഠിച്ചുകൊണ്ട്, സന്ന്യാസസമൂഹാംഗങ്ങൾ പരസ്പരബന്ധിതരായി പൂർണ്ണത്രപ്രാപിക്കാൻ പരിശ്രമിക്കുന്നു.
 • “പൂർണ്ണത്രപ്രാപിക്കാൻ പരിശ്രമിക്കുന്നു’ എന്നതിന്റെ അർത്ഥമെന്താണ്?
  പൂർണ്ണതയ്ക്കായി പരിശ്രമിക്കുക എന്നു പറയുമ്പോൾ, സന്ന്യാസജീവിതത്തിൽ വന്നതിനാൽത്തന്നെ പൂർണ്ണത നേടി എന്നർത്ഥമില്ല, ഓരോ ദിവസവും വേദന സഹിച്ചുതന്നെ അതിനായി പരിശ്രമിക്കാൻ കടപ്പെട്ടിരിക്കുന്നു. അതിനാൽ പൂർണ്ണത പ്രാപിക്കാൻ ആഗ്രഹിക്കാത്ത ഒരു സന്ന്യാസി തന്റെ ജീവിതാവസ്ഥയുടെ പ്രധാന ചുമതല അവഗണിക്കുന്നു.
 • എന്താണ് സന്ന്യാസ ‘ആഘോഷ’വ്രതങ്ങൾ?
  ‘ആഘോഷ’ സന്ന്യാസവ്രതങ്ങൾ പരിപൂർണ്ണമായതാണ്. വളരെ അപൂർവ്വഅവസരങ്ങളിൽ പരിശുദ്ധ പിതാവിനു മാത്രമേ സന്ന്യസ്തരെ ‘ആഘോഷ’ സന്ന്യാസവ്രതങ്ങളിൽനിന്ന് മോചനം നൽകാൻ സാധിക്കുകയുള്ളു.
 • എന്താണ് സാധാരണ സന്ന്യാസവ്രതങ്ങൾ?
  ഈ വ്രതങ്ങൾ കേവലമായവയാണ്. നിത്യവ്രതങ്ങളിൽനിന്നും വാർഷിക വ്രതങ്ങളിൽനിന്നും പരിശുദ്ധ സിംഹാസനത്തിന് സന്ന്യസ്തർക്കു മോചനം നൽകാൻ സാധിക്കും.
 • (40) പുണ്യവും വ്രതവും തമ്മിലുള്ള വ്യത്യാസമെന്താണ്?
  പാപത്തിൻ കീഴിൽ കല്പിക്കുന്നത് അനുഷ്ഠിക്കുന്നതാണു വ്രതം. എന്നാൽ പുണ്യം ഇതിനപ്പുറം പോകുന്നു. വ്രതം പാലിക്കാൻ പുണ്യം സഹായിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, വ്രതലംഘനംമൂലം പുണ്യത്തിൽ വീഴ്ച വരുന്നു; പുണ്യത്തിനു നാശം സംഭവിക്കുന്നു.
 • സന്ന്യാസവ്രതങ്ങൾ നമ്മെ എന്തിനു കടപ്പെടുത്തുന്നു?
  പുണ്യപ്രാപ്തിക്കുവേണ്ടി പരിശ്രമിക്കാനും, അധികാരികളെയും നിലവിലുള്ള നിയമങ്ങളെയും പൂർണ്ണമായി അനുസരിക്കാനും സന്ന്യാസവ്രതങ്ങൾ നമ്മെ കടപ്പെടുത്തുന്നു. അപ്രകാരം ഒരു സന്ന്യാസി തന്നെത്തന്നെ സഭാസമൂഹത്തിന് നൽകുകയും, തന്റെ മേലും തന്റെ പ്രവൃത്തികളുടെമേലുമുള്ള എല്ലാ അവകാശങ്ങളും ദൈവശുശ്രൂഷയ്ക്കായി ബലിയർപ്പിച്ചുകൊണ്ട് തന്നെത്തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു.

ദാരിദ്ര്യവ്രതം

വസ്തുക്കളുടെ മേലുള്ള അവകാശം അല്ലെങ്കിൽ വസ്തുക്കൾ ഉപയോഗിക്കാനുള്ള അവകാശം ദൈവപ്രീതിക്കായി സ്വമനസ്സാലെ ഉപേക്ഷിക്കുന്നതാണ് ദാരിദ്ര്യവ്രതം.

 • ദാരിദ്ര്യവ്രതം എന്തു സാധനങ്ങളെ സംബന്ധിച്ചുള്ളതാണ്?
  സഭാസമൂഹവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളെയും സാധനങ്ങളെയും സംബന്ധിച്ചുള്ളതാണിത്. പണമായാലും വസ്തുവായാലും നമുക്കു തരുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഒന്നിന്റെമേലും നമുക്ക് ഒരവകാശവും ഉണ്ടായിരിക്കുകയില്ല. നന്ദിയായിട്ടോ, മറ്റേതെങ്കിലും വിധത്തിലോ നമുക്കു ലഭിച്ചിരിക്കുന്ന സമ്മാനങ്ങളും സംഭാവനകളും സഭാസമൂഹത്തിന് അവകാശപ്പെട്ടതാണ്. ജോലിക്കു ലഭിക്കുന്ന കൂലിയോ പെൻഷനോ സ്വന്തമായി ഉപയോഗിച്ചാൽ അതു വ്രതലംഘനമാണ്.
 • എങ്ങനെയാണ് ഏഴാം കല്പനയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ വ്രതലംഘനം സംഭവിക്കുന്നത്?
  സന്ന്യാസഭവനത്തിന് അവകാശപ്പെട്ട എന്തെങ്കിലും വസ്തു അനുവാദം കൂടാതെ സ്വന്തം ആവശ്യത്തിനായി എടുത്താൽ അത് വ്രതലംഘനമാണ്; അനുവാദം കൂടാതെ എന്തെങ്കിലും വസ്തു സ്വന്തം ഉപയോഗത്തിനായി മാറ്റിവച്ചാൽ അതും വ്രതലംഘനമാകും; സഭാസമൂഹത്തിന് അവകാശപ്പെട്ട എന്തെങ്കിലും വസ്ത അധികാരപ്പെടുത്താതെ വിൽക്കുകയോ വച്ചുമാറുകയോ ചെയ്താലും വ്രതലംഘനമാണ്. അധികാരികൾ ഉദ്ദേശിച്ച കാര്യങ്ങൾക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് സാധനങ്ങൾ ഉപയോഗിച്ചാൽ വ്രതലംഘനമായിരിക്കും. അനുവാദമില്ലാതെ മറ്റൊരാളിൽനിന്ന് എന്തെങ്കിലും സ്വീകരിക്കുകയോ കൊടുക്കുകയോ ചെയ്താൽ അതു വ്രതലംഘനമാണ്. അശദ്ധമൂലം എന്തെങ്കിലും നശിപ്പിക്കുകയോ കേടുപാടു സംഭവിപ്പിക്കുകയോ ചെയ്താൽ വ്രതലംഘനമായിരിക്കും. ഒരു ഭവനത്തിൽ നിന്നു മറ്റൊന്നിലേക്കു പോകുമ്പോൾ, അനുവാദം കൂടാതെ എന്തെങ്കിലും കൊണ്ടുപോയാലും വ്രതലംഘനമാണ്. സാഹചര്യത്തിൽ വ്രതലംഘനം സംഭവിച്ചാൽ, സന്ന്യാസിനീ (41) സഭാസമൂഹത്തോടു പരിഹാരം ചെയ്യാൻ ബാദ്ധ്യസ്ഥയാണ്.

ദാരിദ്ര്യമെന്ന പുണ്യം

ഇതൊരു സുവിശേഷപുണ്യമാണ്. ലോകവസ്തുക്കളിൽനിന്ന് ഹൃദയത്തെ വേർപെടുത്താൻ ഇതു സഹായിക്കുന്നു. വിളിയനുസരിച്ച് സമർപ്പിത ഇതു കർശനമായി അനുഷ്ഠിക്കാൻ ബാദ്ധ്യസ്ഥയാണ്.

 • ദാരിദ്ര്യമെന്ന പുണ്യത്തിനെതിരായി നാം പാപം ചെയ്യുന്നതെപ്പോഴാണ്?
  ഈ പുണ്യത്തിനെതിരായി എന്തെങ്കിലും ആഗ്രഹിക്കുമ്പോഴാണ്; ഏതെങ്കിലുംവസ്തുക്കളോട് പ്രതിപത്തി ഉണ്ടാകുമ്പോഴും അമിതമായി എന്തെങ്കിലും ഉപയോഗിക്കുമ്പോഴും.
 • എത്ര തരം ദാരിദ്ര്യമുണ്ട്? അവ ഏതെല്ലാം?
  യഥാർത്ഥത്തിൽ നാലു തരത്തിലുള്ള ദാരിദ്ര്യമാണ് സന്യസ്തർ അനുഷ്ഠിക്കുന്നത്. സുപ്പീരിയേഴ്സിന്റെ അനുവാദം കൂടാതെ ഒന്നും കൈകാര്യം ചെയ്യാൻ പാടില്ല (വ്രതത്തിന്റെ കർശനമായ നിയമം); ആവശ്യത്തിൽ അധികമായി ഒന്നും ഉപയോഗിക്കാതിരിക്കുകയും, അത്യാവശ്യമായവകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുക (ഇത് പുണ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു). താണതരത്തിലുള്ള മുറി, വസ്ത്രം, ഭക്ഷണം മുതലായവകൊണ്ട് പൂർണ്ണമായി തൃപ്തിപ്പെടുകയും, ആന്തരികമായി ഈ സംതൃപ്തി അനുഭവിക്കുകയും, ഈ പരമദാരിദ്ര്യത്തിൽ ആനന്ദിക്കുകയും ചെയ്യുക.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles