വെള്ളയും ചുവപ്പും പ്രകാശരശ്മികളോടെ യേശു ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെടുന്നു

(18) + ഫെബ്രുവരി 22, 1931

47
വൈകിട്ട്, ഞാന്‍ എന്റെ മുറിയിലായിരുന്നപ്പോള്‍, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാന്‍ കണ്ടു. ഒരുകൈ അനുഗ്രഹിക്കുന്ന രീതിയില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മറ്റേകൈ മാറിടത്തില്‍ വസ്ത്രത്തില്‍ തൊട്ടിരുന്നു. മാറിടത്തില്‍ വസ്ത്രത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തുനിന്ന് രണ്ടു വലിയ പ്രകാശരശ്മികള്‍ പുറത്തേക്കു ബഹിര്‍ഗമിച്ചിരുന്നു. ഒരെണ്ണം ചുവന്നതും മറ്റേത് വെള്ളയുമായിരുന്നു. നിശ്ശബ്ദമായി ഞാന്‍ കര്‍ത്താവിലേക്കു ദൃഷ്ടിയുറപ്പിച്ചു നിന്നു.

എന്റെ ആത്മാവ് ഭയഭക്തിബഹുമാനങ്ങളാല്‍ സ്തംഭിച്ചുപോയി, എന്നാല്‍ ഞാന്‍ സന്തോഷവതിയായിരുന്നു. കുറച്ചുസമയത്തിനുശേഷം ഈശോ എന്നോടു പറഞ്ഞു: നീ കാണുന്നതുപോലെ ഒരു ഛായാചിത്രം, ഈശോയെ അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു എന്ന കൈയൊപ്പോടെ വരയ്ക്കുക. ഈ ചിത്രം ആദ്യം നിങ്ങളുടെ ചാപ്പലിലും, (പിന്നീട്) ലോകംമുഴുവനിലും വണങ്ങപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

48
ഈ ഛായാചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോകുകയില്ലെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈലോക ജീവിതത്തിലും പ്രത്യേകിച്ച് മരണസമയത്തും ആ ആത്മാവിന് (അതിന്റെ) ശത്രുക്കളുടെമേല്‍ വിജയം നല്‍കുമെന്നുകൂടി ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എന്റെ സ്വന്തം മഹത്വമായി ഞാന്‍ അതിനെ സംരക്ഷിക്കും.

49
ഞാന്‍ ഇത് എന്റെ കുമ്പസാരക്കാരനോടു പറഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി തന്നു: ‘അത് നിന്റെ ആത്മാവിനെ സംബന്ധിച്ചിട്ടുള്ളതാണ്. തീര്‍ച്ചയായും നിന്റെ ആത്മാവില്‍ ദൈവത്തിന്റെ ചിത്രം വരയ്ക്കുക’ ഞാന്‍ കുമ്പസാരക്കൂട്ടില്‍ നിന്നു പുറത്തുവന്നപ്പോള്‍ വീണ്ടും ഈ വാക്കുകള്‍ കേട്ടു, എന്റെ ചിത്രം ഇപ്പോള്‍ത്തന്നെ നിന്റെ ആത്മാവിലുണ്ട്. കരുണയുടെ ഒരു തിരുനാള്‍ ഉണ്ടാകണമെന്നു ഞാനാഗ്രഹിക്കുന്നു. നീ ബ്രഷുകൊണ്ടു വരയ്ക്കുന്ന ഈ ചിത്രം, ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആഘോഷമായി വെഞ്ചരിക്കുകയും; ആ ഞായര്‍ കരുണയുടെ തിരുനാളായി ആഘോഷിക്കുകയും വേണം.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles