ഇസ്ലാമതത്തിലും ബഹുമാനിക്കപ്പെടുന്ന ക്രൈസ്തവ വിശുദ്ധർ

ഡേസിയൂസ് (Decius) എന്ന റോമൻ ചക്രവർത്തിയുടെ മതപീഡനം സഹിക്കാനാവാതെ ക്രൈസ്തവർ ഉന്നടങ്കം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം (എകദേശം(AD 250.) എഴു ക്രൈസ്തവ യുവാക്കൾ എഫേസൂസ് നഗരത്തിനു പുറത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ക്രിസ്തുവിനെ തള്ളിപ്പറയാന്നും വിജാതിയ ദൈവങ്ങളെ അംഗികാരിക്കാനും തയ്യാറാകാത്ത അവർ അവിടെ പ്രാർത്ഥനാനിരതരായി കഴിഞ്ഞു ക്രമേണ അവർ ഗാഡ നിദ്രയിലേക്ക് വഴുതിവീണു. ഇതിൽ കോപാകുലനായ ഡേസിയൂസ് ചക്രവർത്തി ഗുഹയുടെ കവാടം അടപ്പിച്ചു.
ഡേസിയൂസ് മരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ക്രിസ്തുമതത്തിന് ക്രമാനുഗതമായി റോമാ സാമ്രാജ്യത്തിൽ അംഗീകാരം കൈവന്നു.

തെയോഡോസിയൂസ് മൂന്നാമന്റെ (Theodosius III) കാലമായപ്പോൾ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി. രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ഒരു ദിവസം ഭൂവുടമസ്ഥൻ, തന്റെ കന്നുകാലികൾക്ക് പാർക്കാനായി ഗുഹയുടെ കവാടം തുറന്നു. അപ്പോൾ എഴു യുവാക്കൾ ഉറങ്ങുന്നതായി കണ്ടു. രണ്ട് നൂറ്റാണ്ടിനു ശേഷം ആദ്യമായി സൂര്യപ്രകാശം അവരുടെ കണ്ണുകളിൽ സ്പർശിച്ചപ്പോൾ അവർ നിദ്രവിട്ടുണർന്നു.രണ്ട് നൂറ്റാണ്ടിലെ ഉറക്കം ഒരു രാത്രിയുറക്കം പോലെ അവർക്ക് അനുഭവപ്പെട്ടു. ഗുഹയിൽ നിന്നിറങ്ങി ഭക്ഷണം അന്വേഷിച്ചപ്പോൾ ക്രിസ്തുമതം എഫേസൂസിൽ ഒരു പീഡിതമതം ആയിരുന്നില്ല. ഭൂരിഭാഗം ജനങ്ങളും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുകയും കുരിശിനെ വണങ്ങുകയും ചെയ്യുന്നതായി അവർ മനസ്സിലാക്കി.

ഡേസിയൂസ് ചക്രവർത്തിയുടെ കാലത്തെ നാണയത്തുട്ടകളുമായി ഭക്ഷണം അന്വേഷിച്ചിറങ്ങിയ യുവാക്കളെ കണ്ട് ജനം അത്ഭുതപ്പെടുകയും സ്ഥലത്തെ മെത്രനായ മാരീനൂസിനെ(Marinus) അറിയിക്കുകയും ചെയ്തു. മാരീനൂസ് സംഭവിച്ച കാര്യങ്ങൾ അവരിൽ നിന്നു ചോദിച്ചു മനസ്സിലാക്കി.
ഓർത്തഡോക്സ് ബൈസെന്റയിൻ പാരമ്പര്യത്തിൽ വിശുദ്ധരായ ഈ എഴു യുവാക്കളുടെ തിരുനാൾ ആഗസ്റ്റ് മാസം 4 തീയതിയാണ് ആഘോഷിക്കുന്നനത്. Maximilian, Jamblicus, Martinian, John, Dionysius, Exacustodian (Constantine), Antoninus. എന്നിവരാണ് വിശുദ്ധരായ ആ എഴു യുവാക്കൾ.

പടിഞ്ഞാറൻ രാജ്യങ്ങളിലും പൗരസ്ത്യ ദേശങ്ങളിലും അതിവേഗം വ്യാപിച്ചു. പരിശുദ്ധ ഖുറാനിലെ പതിനെട്ടാം സൂറത്തിൽ (9 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ) ക്രൈസ്തവ ഐതീഹ്യത്തിൽ നിന്നും അല്പം വ്യത്യസ്തമായ രീതിയിൽ ഉറങ്ങുന്ന യുവാക്കളുടെ കഥ വിവരിച്ചട്ടുണ്ട്. ഖുറാനിൽ അവരുടെ എണ്ണം ഏഴായി പറഞ്ഞട്ടില്ല ഇതിൽ പ്രകാരം അവർ ഏഴു പേർ 309 വർഷത്തേക്ക് ഗുഹയിൽ ഉറങ്ങി എന്നാണ്. ഗുഹയുടെ കവാടത്തിൽ അവർക്കായി ഒരു പട്ടി കാവലിരുന്നു എന്നു പതിനെട്ടാം സൂറത്തിലെ പതിനെട്ടാം വാക്യത്തിൽ വായിക്കാം. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിം പള്ളികളിലും ബഹുമാനിക്കകപ്പെടുന്ന ക്രിസ്ത്യൻ രക്തസാക്ഷികളാണ് ഈ വിശുദ്ധർ.

കുരിശുയുദ്ധകാലത്തും ബറോക്ക് കാലഘട്ടത്തിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ ഈ യുവാക്കളോടുള്ള ഭക്ത വളരെ സർവ്വസാധാരണമായി. യൂറോപ്പിൽ വിശുദ്ധരായ ഈ ഏഴു ഉറങ്ങുന്ന യുവാക്കകളുടെ നാമത്തിൽ മൂന്നു ദൈവാലയങ്ങൾ സ്ഥാപിതമായി. അവയിൽ രണ്ടെണ്ണം ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്താണ്. പാസാവിനു സമീപത്തുള്ള റോട്ട്ഹോഫിലെ ദൈവാലയത്തിലെ (Rotthof ), ഉറക്കമില്ലാ പ്രശ്നം അലട്ടുന്നവരുടെ പ്രത്യേക മധ്യസ്ഥരായ ഈ വിശുദ്ധ യുവാക്കളുടെ ചിത്രീകരണം പ്രശസ്തതമാണ് . ഫ്രാൻസിലെ കോട്ട്സ് ഡി അർമോറിലെ വിയൂക്സ്-മാർച്ചെ (Vieux-Marche) പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഏഴ് വിശുദ്ധരുടെ ചാപ്പൽ ഒരു ഇസ്ലാമിക-ക്രിസ്ത്യൻ തീർത്ഥാടനത്തിന്റെ സംഗമഭൂമിയാണ് . 1926 ലാണ് എഫെസസിനടുത്ത് ഏഴു വിശുദ്ധരുടെ കബറിടം കണ്ടെത്തിയത്.

ഉറങ്ങുന്ന വിശുദ്ധരും കർഷക നിയമവും

യുറോപ്പിലെ കർഷകരുടെ ഇടയിൽ ഒരു പൊതു വിശ്വാസമുണ്ട് ഏഴു വിശുദ്ധരുടെ തിരുനാൾ ദിനമായ ജൂൺ 27 നു കാലവസ്ഥ എങ്ങനെ ആയിരിക്കുമോ അങ്ങനെ ആയിരിക്കും തുടർന്നു വരുന്ന ഏഴ് ആഴ്ചകളും എന്നത് . കർഷകർക്കു തങ്ങളുടെ കാർഷികവൃത്തി പ്ലാൻ ചെയ്യാൻ അതു വഴി സാധിച്ചിരുന്നു. നിദ്രരയിൽ നിന്നു ഉണർന്ന യുവാക്കളോടു തിയോഡോസിയോസ് ചക്രവർത്തി പടിഞ്ഞാറൻ യൂറോപ്യൻ കാലാവസ്ഥയെക്കുറിച്ച് ചോദിച്ചു എന്ന ഐതീഹ്യമാണ് ഈ കർഷക വിശ്വാാസത്തിൻ്റെ ആധാരം യഥാർത്ഥത്തിൽ ജൂൺ 27 ആയിരുന്നില്ല ഉറങ്ങുന്ന ഏഴു യുവാക്കളുടെ ഓർമ്മ ദിനം ജൂലൈ 7 ആയിരുന്നു 1582 ൽ ജൂലിയൻ കലണ്ടർ പരിഷ്കരിച്ചപ്പോൾ 10 ദിവസം റദ്ദാക്കി അങ്ങനെ അതു ജുൺ 27 ആയി. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ വേനൽക്കാല കാലാവസ്ഥയെ കൂടുതൽ കൃത്യമായി പ്രവചിക്കാൻ ജൂലൈ ആദ്യ വാരമാണ് അനുയോജ്യം. മധ്യ യൂറോപ്പിലെ പൊതു കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇതു 60 ശതമാനം വരെ 70 ശതമാനവും ശരിയാകാറുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles