ഇന്നത്തെ വിശുദ്ധന്‍: വി. ജോസഫ് കലസാന്‍സ്

1556 ല്‍ ആരഗണില്‍ ജനിച്ച ജോസഫ് കാനന്‍ നിയമത്തിലും ദൈവശാസ്ത്രത്തിലും പാണ്ഡിത്യം നേടിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ആകര്‍ഷിച്ചത് പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ദൗത്യമായിരുന്നു. മറ്റ് സ്ഥാപനങ്ങള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മടിച്ചപ്പോള്‍ അദ്ദേഹം സുഹൃത്തിക്കളുമായി ചേര്‍ന്ന് അവര്‍ക്കായി സൗജന്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അനേകം കുട്ടികള്‍ ഈ സ്ഥാപനങ്ങളിലേക്കൊഴുകി. അവര്‍ക്കുള്ള സാമഗ്രികളും സൗകര്യങ്ങളും കണ്ടെത്താന്‍ അദ്ദേഹം വിഷമിച്ചപ്പോള്‍ ക്ലെമെന്റ് എട്ടാമന്‍ പാപ്പാ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ഈ സഹായം പോള്‍ അഞ്ചാമനും പിന്തുടര്‍ന്നു. 1621 ല്‍ ഈ ദൗത്യത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവരെല്ലാം ചേര്‍ന്ന് ഒരു പുതിയ സന്ന്യാസ സഭ രൂപം കൊണ്ടു – പിയറിസ്റ്റ് സഭ. ജോസഫ് കലസാന്‍സ് അതിന്റെ ആജീവനാന്ത സുപ്പീരിയറായി. ചില തെറ്റിദ്ധാരണകള്‍ മൂലം പിയറിസ്റ്റ് സഭ താല്ക്കാലികമായി അമര്‍ത്തപ്പെട്ടുവെങ്കിലും ജോസഫിന്റെ കാലശേഷം അത് വീണ്ടും സന്ന്യാസ സഭയായി അംഗീകരിക്കപ്പെട്ടു.

വി. ജോസഫ് കലസാന്‍സ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles