ഇന്നത്തെ വിശുദ്ധ: വി. എലിസബത്ത് ആന്‍ സീറ്റന്‍

January 4 – വി. എലിസബത്ത് ആന്‍ സീറ്റന്‍

അമേരിക്കന്‍ കത്തോലിക്കാ സഭയില്‍ ഒഴിച്ചു കൂടാനാവാത്ത നാമമാണ് വി. എലിസബത്ത് ആന്‍ സീറ്റന്റേത്. ബഹുമുഖവ്യക്തിത്വമായിരുന്ന എലിസബത്ത് ആന്‍ സീറ്റന്‍ ഭാര്യ, അമ്മ, വിധവ, അധ്യാപിക, സന്ന്യാസിനി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കായുള്ള സന്ന്യാസ സഭയായ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയാണ് അവര്‍. അമേരിക്കയിലെ ആദ്യത്തെ പാരിഷ് സ്‌കൂളും ആദ്യത്തെ അമേരിക്കന്‍ കത്തോലിക്കാ അനാഥമന്ദിരവും സീറ്റന്‍ സ്ഥാപിച്ചു. ഇതെല്ലാം ചെയ്യുന്നതോടൊപ്പം ഒരു കുടുംബ നാഥ എന്ന നിലയില്‍ അവര്‍ അഞ്ചു മക്കളെ വളര്‍ത്തുമ്പോഴായിരുന്നു എന്നതാണ് ആശ്ചര്യകരമായ കാര്യം. യുഎസിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ സീറ്റന്‍ നിര്‍ണായക പങ്കു വഹിച്ചു. കത്തോലിക്കാ സഭ വിശുദ്ധമായി പ്രഖ്യാപിക്കുന്ന യുഎസില്‍ നിന്നുള്ള ആദ്യത്തെ തദേശീയ വ്യക്തിയാണ് എലിസബത്ത് സീറ്റന്‍. 1975 ല്‍ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെട്ട സീറ്റന്റെ തിരുനാള്‍ ജനുവരി 4 നാണ്.

വി. എലിസബത്ത് ആന്‍ സീറ്റന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles