ഇന്നത്തെ വിശുദ്ധന്‍: ആഫ്രിക്കക്കാരനായ വി. ബെനഡിക്ട്

April 3 – ആഫ്രിക്കക്കാരനായ വി. ബെനഡിക്ട്

ആഫ്രിക്കകാരായ ബെനഡിക്ടിന്റെ മാതാപിതാക്കളെ അടിമകളായി പിടിക്കപ്പെട്ട് സിസിലിയിലെ മെസ്സീനയില്‍ എത്തിയവരാണ്. പതിനെട്ടാം വയസ്സില്‍ സ്വതന്ത്രനായ ബെനഡിക്ട് ഒരു ജോടി കാളകളെ വാങ്ങി. തുടര്‍ന്ന് അദ്ദേഹം വി. ഫ്രാന്‍സിസിന്റെ നിയമം അനുസരിച്ചു ജീവിച്ചിരുന്ന പലെര്‍മോയിലെ ഒരു സന്ന്യാസ സമൂഹത്തില്‍ ചേര്‍ന്നു. നോവീസ് മാസ്റ്ററും സന്ന്യാസികളുടെ ഗാര്‍ഡിയനും ഒക്കെ ആയിത്തീരുന്ന അദ്ദേഹം തന്റെ ഊഴം കഴിഞ്ഞപ്പോള്‍ സസന്തോഷം അടുക്കള ജോലികള്‍ ചെയ്തു. എളിമയോടെയാണ് അദ്ദേഹം മറ്റുള്ളവരെ തിരുത്തിയിരുന്നത്. ഒന്നും സ്വന്തമായി സൂക്ഷിക്കാതിരുന്ന ബെനഡിക്ട് ‘എന്റെ’ എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല. നമ്മുടേത് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. എല്ലാ വര്‍ഷവും അദ്ദേഹം 40 ദിവസം ഉപവാസം അനുഷ്ഠിച്ചിരുന്നു. അദ്ദേഹം ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മധ്യസ്ഥനാണ്.

ആഫ്രിക്കക്കാരനായ വി. ബെനഡിക്ട്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles