ഇന്നത്തെ വിശുദ്ധന്‍: വി. ബാര്‍ണബാസ്

സൈപ്രസില്‍ നിന്നുള്ള ഒരു യഹൂദനായിരുന്നു ബാര്‍ണബാസ്. പൗലോസുമായി ഒത്തു ചേര്‍ന്നാണ് നാം ബാര്‍ണബാസിനെ പലപ്പോഴും കാണുന്നത്. പൗലസിനെ പത്രോസിനും മറ്റ് അപ്പോസ്തലന്മാര്‍ക്കും പരിചയപ്പെടുത്തി കൊടുത്തത് ബാര്‍ണബാസാണ്. അന്ത്യോക്ക്യായില്‍ ക്രിസ്തീയ സമൂഹം രൂപം പ്രാപിച്ചപ്പോള്‍ അവിടേക്ക് ബാര്‍ണബാസ് അയക്കപ്പെട്ടു. പൗലോസിനോട് ചേര്‍ന്ന് അദ്ദേഹം ഒരു വര്‍ഷം അവര്‍ക്ക് വേദോപദേശം നല്‍കി. അന്ത്യോക്യയിലെ ദൗത്യം വന്‍ വിജയം നേടി. ലിസ്ത്രായിലെ അത്ഭുതത്തിന് ശേഷം അന്നാട്ടുകാര്‍ പൗലോസിനെയും ബാര്‍ണബാസിനെയും ദേവന്മാരായി കണ്ട് ആരാധിക്കാന്‍ ഒരുങ്ങി. പരിച്ഛേദനവുമായ ബന്ധപ്പെട്ട വിവാദം ഉടലെടുത്തപ്പോഴും ബാര്‍ണബാസിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്.

നമ്മുടെ ആധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ നമുക്ക് വിശുദ്ധന്റെ മാധ്യസ്ഥം തേടാം.

വി. ബാര്‍ണബാസേ, ഞങ്ങള്‍ക്കു വേണ്ടി  അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles