വളര്‍ത്തുമൃഗങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിറ്റസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

നാലാം നൂറ്റാണ്ടിൽ സിസിലിയിലെ സെനറ്റരായിരുന്ന ഹൈലാസിന്റെ ഏകമകനായിരുന്നു വി. വിറ്റസ്. ചില സേവകരുടെ സ്വാധീനത്താൽ പന്ത്രണ്ടാം വയസ്സിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. തന്റെ ഗുരുനാഥനായ മോഡസ്റ്റസും അദ്ദേഹത്തിന്റെ ഭാര്യ ക്രെസെന്ഷ്യയും വിറ്റസിന്റെ പ്രേഷിത യാത്രയിൽ അവനെ അനുഗമിച്ചിരുന്നു.

സിസിലിയിൽ എങ്ങും നിരവധി മാനസാന്തരങ്ങളും അത്ഭുതങ്ങളും വിറ്റസിന്റെ വിശുദ്ധിയാൽ സ്വർഗം നൽകി. ഭരണാധികാരിയായിരുന്ന വലേറിയൻ ഈ വിവരം അറിഞ്ഞപ്പോൾ വിറ്റസിനെ വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവർ മൂവരും അവിടെനിന്നും രക്ഷപ്പെട്ട് ലുകാനിയായിലേയ്ക്കും പിന്നീട് റോമിലേയ്‌ക്കും ഓടിപ്പോയി.

അവിടെവച്ച് ഡയൊക്ളീഷൻ ചക്രവർത്തിയുടെ മകനെ അശുദ്ധത്മാവിൽ നിന്ന് മോചിപ്പിച്ചു. അവരുടെ ദൈവങ്ങളെ ആരാധിക്കാത്ത ആളാണ് വിറ്റസ് എന്നു മനസ്സിലാക്കിയപ്പോൾ അവർ വിറ്റസിനെ ഒരു ദുർമന്ത്രവാദി ആയി ചിത്രീകരിച്ചു. വിറ്റസ് വഴി ലഭിച്ച സൗഖ്യം ദുർമന്ത്രവാദം ആണെന്ന് ആരോപിച്ച് മൂവരെയും ജയിലിലടച്ചു.

നിരവധി പീഡനങ്ങൾക്ക് വിറ്റസ് വിധേയനായി. ഉരുക്കിയ ഈയം നിറച്ച കുട്ടകത്തിൽ ഇറക്കി നിർത്തിയെങ്കിലും ഒരു അപായവും കൂടാതെ വിറ്റസ് രക്ഷപ്പെട്ടു.സിംഹക്കൂട്ടിൽ എറിയപ്പെട്ട വിറ്റസിനെ സിംഹം അനുസരണയുള്ള നായയെ പോലെ കാൽ നക്കിത്തുടയ്ക്കുകയാണ് ചെയ്തത്. തുടർന്നും പീഡനത്തിന് ഒരുങ്ങിയപ്പോൾ ഒരു ശക്തമായ കൊടുങ്കാറ്റ് ഉണ്ടാവുകയും അവരുടെ അമ്പലങ്ങൾ നിലംപൊത്തുകയും ചെയ്തു.ഈ സമയം ഒരു മാലാഖ തടവറയിൽനിന്ന് അവരെ മോചിപ്പിച്ചു ലുകാനിയായിലേയ്ക്ക് കൊണ്ടു പോയി. അവിടെയാണ് മരണം വരെ അവർ ജീവിച്ചത്.

836 ൽ വിറ്റസിന്റെ ഭൗതികാവശിഷ്ടം സാക്സോണിലേക്ക് മാറ്റിയപ്പോൾ ജർമ്മനിയിൽ എങ്ങും അദ്ദേഹത്തോടുള്ള ഭക്തി പ്രചരിച്ചു. നായ്ക്കളുടെയും മറ്റു വീട്ടുമൃഗങ്ങളുടെയും നർത്തകരുടെയും മധ്യസ്ഥൻ ആണ് വിശുദ്ധ വിറ്റസ്. തന്റെ ജീവിതകാലത്ത് പാമ്പുകടിയേറ്റ ഒരു നായയെ സുഖപ്പെടുത്തിയതിനാലാണ് നായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മധ്യസ്ഥനായി വിശുദ്ധ വിറ്റസ് വണങ്ങപ്പെടുന്നത്.

വി. വിറ്റസിനുള്ള നേർച്ചയായി അദ്ദേഹത്തിന്റെ തിരുനടയിൽ നൃത്തംചെയ്തു ശാരീരിക ആരോഗ്യം നേടുന്ന ഒരു പതിവ് പതിനാറാം നൂറ്റാണ്ടിലെ ജർമ്മൻകാരിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നർത്തകരുടെ മധ്യസ്ഥനായി വണങ്ങപ്പെടുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles