പ്രകൃതിയുടെ മധ്യസ്ഥയായ വിശുദ്ധ കട്ടേരിയെ കുറിച്ചറിയേണ്ടേ?

അമേരിക്കയിലെ ആദിവാസി സമൂഹത്തിൽ നിന്ന് കത്തോലിക്കാസഭ തെരഞ്ഞെടുത്ത ആദ്യത്തെ വിശുദ്ധയാണ് വിശുദ്ധ കട്ടേരി. കട്ടേരിയുടെ അമ്മ ഒരു ക്രൈസ്തവ സ്ത്രീയായിരുന്നു. കട്ടേരി 1656ൽ മോഹാക്ക് എന്ന ഗ്രാമത്തിൽ ജനിച്ചു. ആ ഗ്രാമത്തിലെ ആളുകൾ അവളുടെ അമ്മയെ പിടിച്ചു വയ്ക്കുകയും പിന്നീട് ഗ്രാമത്തലവൻ അമ്മയെ വിവാഹം കഴിക്കുകയും ചെയ്തു.

അവൾക്ക് നാലു വയസ്സുള്ളപ്പോൾ കുടുംബത്തിൽ എല്ലാവർക്കും വസൂരി പിടിപെട്ടു. അപ്പനും അമ്മയും കുഞ്ഞനുജനും മരണത്തിന് കീഴടങ്ങി. രോഗത്തിൻറെ പ്രത്യാഘാതം ആയി അവളുടെ മുഖത്ത് വികൃതമായ പാടുകൾ കാണപ്പെട്ടു. അതോടൊപ്പം കണ്ണുകളുടെ കാഴ്ചയും മങ്ങി. മാതാപിതാക്കളുടെ മരണശേഷം ഗ്രാമത്തലവൻ കൂടിയായ അമ്മാവനാണ് അവളെ വളർത്തിയത്.

കട്ടേരി അദ്ധ്വാനശീലയും സഹനശേഷിയുമുള്ള ഒരു പെൺകുട്ടിയായിരുന്നു. വിവാഹം കഴിക്കാൻ അമ്മാവൻ അവളെ കുറെ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല. അതിനാൽ അവൾക്ക് കൂടുതൽ ജോലികൾ നൽകി ശിക്ഷിച്ചു.ഈ പീഡകളുടെ നടുവിൽ അവൾ അനുസരണയുള്ളവളായി നിലനിന്നു. അവസാനം വിവാഹം വേണ്ട എന്ന് കട്ടേരിയുടെ തീരുമാനം അമ്മാവൻ ശരിവച്ചു.

പത്തൊമ്പതാമത്തെ വയസ്സിൽ ‘ഞാൻ യേശുവിന്റെ മാത്രം മണവാട്ടി ആണ്’ എന്ന പ്രതിജ്ഞയോടെ അവൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അവരുടെ സമൂഹത്തിൽ തീരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അറിയാനിടയായ വീട്ടുകാരും നാട്ടുകാരും അവളെ വാക്കുകൾകൊണ്ട് കൂടുതൽ പീഡിപ്പിക്കാൻ തുടങ്ങി. തൽഫലമായി കട്ടേരി കാനഡയിലെ മോൺട്രിയാലിലെ ക്രൈസ്തവ സമൂഹത്തിലേക്ക് ചേർന്നു.

യേശുവിൻറെ പീഡാസഹനത്തോട് ചേർന്നിരിക്കുന്ന ജീവിതമാണ് കട്ടേരി നയിച്ചിരുന്നത്. മുള്ളുകൾ വിരിച്ച കിടക്കയിലാണ് അവൾ കിടന്നിരുന്നത്. ഉപവാസം അനുഷ്ഠിക്കുന്നതിൽ സന്തോഷിച്ചിരുന്ന അവൾ , ഭക്ഷണത്തിന് രുചി കുറയ്ക്കാൻ വേണ്ടി മറ്റ് രുചി ഇല്ലാത്ത ഭക്ഷണങ്ങൾ കൂടെ കഴിക്കുമായിരുന്നു. ഒരിക്കൽ അവൾ സ്വമേധയാ അവളുടെ ശരീരം തീയിൽ പൊള്ളിച്ചു.

കഠിനമായ ജീവിതചര്യകൾ മൂലം അവളുടെ ആരോഗ്യം മോശപ്പെട്ടു വന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ ഏപ്രിൽ 17 1680ൽ അവൾ ഇഹലോകവാസം വെടിഞ്ഞു. മരണശേഷം മുഖത്തുണ്ടായിരുന്ന വസൂരിയുടെ പാടുകൾ മുഴുവനും ഇല്ലാതായി.

കാതറിൻ എന്ന പേരിൽ നിന്നാണ് മോഹാക്ക് ശൈലിയിൽ കട്ടേരി എന്ന പേര് വന്നത്. ഒക്ടോബർ 12 2012ൽ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ആദിവാസി സമൂഹത്തിൽ നിന്ന് വന്നതിനാൽ അവളെ പ്രകൃതിയുടെ മധ്യസ്ഥയായും, അമേരിക്കയിലെയും കാനഡയിലെയും ആദിവാസികളുടെ മധ്യസ്ഥയായും വണങ്ങുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles