ഇന്നത്തെ വിശുദ്ധന്‍: സെവില്ലെയിലെ വി. ഇസിദോര്‍

കാര്‍ത്താജീന എന്ന സ്ഥലത്ത് വിശുദ്ധിയില്‍ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ജനിച്ച ഇസിഡോര്‍ ജീവിച്ചത് സ്‌പെയിന്‍ വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ കാലഘട്ടത്തിലാണ്. വിസിഗോത്തുകള്‍ വന്ന് സ്‌പെയിനിന്റെ പല ഭാഗങ്ങളും കൈയേറിയിരുന്നു. അങ്ങനെ സ്‌പെയിന്‍ വിശ്വാസപരമായി രണ്ടായി പിളര്‍ന്നു, ക്രിസ്തുവിനെ ദൈവമായി കണക്കാക്കാത്ത ഗോത്തുകളും റോമന്‍ കത്തോലിക്കരും. ഇസിദോര്‍ സെവില്ലെയിലെ മെത്രാനായി തീരുകയും സ്‌പെയിനിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഐക്യത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു ഇസിദോര്‍ മധ്യകാലഘട്ടത്തിലെ അധ്യാപകന്‍ എന്നൊരു അപരനാമം പേറിയിരുന്നു. അദ്ദേഹം രചിച്ച വിജ്ഞാനകോശം പ്രസിദ്ധമാണ്. ലോക ചരിത്രം പോലും അദ്ദേഹം രചിച്ചു. ഇക്കാരണങ്ങളാല്‍ ഇന്റര്‍നെറ്റിന്റെ മധ്യസ്ഥനായി അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles