ഇന്നത്തെ വിശുദ്ധന്‍: വി. കമില്ലസ് ഡി ലെല്ലിസ്

ഹതഭാഗ്യമായ ഒരു ബാല്യകാലമായിരുന്നു വി. കമില്ലസിന്റേത്. കുട്ടിയായിരുന്നപ്പോഴേ അമ്മയേ നഷ്ടപ്പെട്ടു. പിതാവ് അദ്ദേഹത്തെ പാടേ അവഗണിച്ചു. പിന്നെ ചൂതാട്ടത്തിലായി ഭ്രമം. 17 ാം വയസ്സില്‍ കാലിലുണ്ടായ ഒരു രോഗം ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ അലട്ടി. ചൂതാട്ടം മൂലം 24 ാം വയസ്സില്‍ എല്ലാം നഷ്ടപ്പെട്ട് അവസാനം അദ്ദേഹം ഒരു കപ്പുച്ചിന്‍ ആശ്രമത്തില്‍ ജോലിക്ക് ചേര്‍ന്നു. അവിടെ കേട്ട ഒരു പ്രഭാഷണം അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചു. രണ്ടു തവണ കപ്പുച്ചിന്‍ ആശ്രമത്തില്‍ ചേരാന്‍ ഒരുമ്പെട്ടെങ്കിലും കാലിലെ രോഗം മൂലം പുറന്തള്ളപ്പെട്ടു. തുടര്‍ന്ന് ഒരു സൂപ്പ്രണ്ടായി നിയമിതനായ കമില്ലസ് പിന്നീടുള്ള ജീവിതം രോഗികളെ ശുശ്രൂഷിക്കുന്നതിനായി ഉഴിഞ്ഞു വച്ചു. എന്നാല്‍ 34 ാം വയസ്സില്‍ അദ്ദേഹം പുരോഹിതനായി. മരണാസന്നനായി കിടക്കുമ്പോഴും ആ ആശുപത്രിയില്‍ തന്റെ സേവനം ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചു നടക്കുമായിരുന്നു. അദ്ദേഹം രോഗികളുടെയും നഴ്‌സുമാരുടെയും ആശുപത്രികളുടെയും മധ്യസ്ഥനാണ്.

വിശുദ്ധ കമ്മില്ലസേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles