ഇന്നത്തെ വിശുദ്ധന്‍: വി. ആന്‍സ്ഗര്‍

ഫെബ്രുവരി 1 വി. ആന്‍സ്ഗര്‍

സ്‌കാന്‍ഡിനേവിയയുടെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന വി. ആന്‍സ്ഗര്‍ ഫ്രാന്‍സിലെ കോര്‍ബിയില്‍ ഒരു ബെനഡിക്ടൈന്‍ ആശ്രമത്തില്‍ ചേര്‍ന്നു. പിന്നീട് ഡെന്മാര്‍ക്കിലേക്ക് പ്രേഷിതവേലയ്ക്കായി പോയി. അവിടെ നിന്ന് സ്വീഡനിലേക്കും. മികച്ച സേവനം കണക്കാക്കി മാര്‍പാപ്പാ അദ്ദേഹത്തെ സ്‌കാന്‍ഡിനേവിയന്‍ മിഷനുകളുടെ ലെഗേറ്റ് ആയി നിയമിച്ചു. അസാധാരണ വാഗ്ചാതുര്യം ഉണ്ടായിരുന്ന പ്രഭാഷകനും എളിമയുള്ള വൈദികനും ആയിരുന്ന ആന്‍സ്ഗര്‍ ദരിദ്രരോടും രോഗികളോടും വലിയ കരുണയുള്ളവനായിരുന്നു. യേശുവിനെ അനുകരിച്ച് അദ്ദേഹം പാവങ്ങളുടെ പാദങ്ങള്‍ കഴുകുമായിരുന്നു. ജര്‍മനിയിലെ ബ്രമെനില്‍ വച്ച് അദ്ദേഹം മരണമടഞ്ഞു.

വി. ആന്‍സ്ഗര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles