ഇന്നത്തെ വിശുദ്ധ: വി. ആഞ്ചല മെറീസി

കത്തോലിക്കാ സഭയില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുന്ന സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്ന്യാസ സഭ സ്ഥാപിച്ചയായളാണ് ആഞ്ചല മെറീസി. യൗവനത്തില്‍ അവള്‍ ഫ്രാന്‍സിസ്‌കന്‍ മൂ്ന്നാം സഭയില്‍ ചേര്‍ന്നു. ഫ്രാന്‍സിസിന്റെ അരൂപി സ്വീകരിച്ച കടുത്ത ദാരിദ്ര്യത്തിലാണ് ആഞ്ചല ജീവതം നയിച്ചത്. കിടക്കാന്‍ കട്ടില്‍ പോലും ഉപയോഗിച്ചിരുന്നില്ല. പാവപ്പെട്ടു കുട്ടികളുടെ വിദ്യാഭ്യാസമില്ലായ്മ ആഞ്ചലയെ ഞെട്ടിച്ചു. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവള്‍ തീരുമാനിച്ചപ്പോള്‍ ഒപ്പം നല്‍ക്കാന്‍ ആളുണ്ടായി. പിന്നീടൊരിക്കല്‍ വിശുദ്ധ നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ആഞ്ചല അന്ധയായി. എന്നിട്ടും അവള്‍ യാത്ര ഉപേക്ഷിച്ചില്ല. വിശുദ്ധ നാട് കണ്ടു മടങ്ങും വഴി നഷ്ടമായ അതേ സ്ഥലത്തു വച്ച് ആഞ്ചലയ്ക്ക് കാഴ്ച വീണ്ടു കിട്ടി. 57 ാം വയസ്സില്‍ അവള്‍ 12 പെണ്‍കുട്ടികളുടെ ഒരു സംഘത്തെ വേദോപദേശത്തിനായി അയച്ചു. എണ്ണം ഓരോ വര്‍ഷം തോറും വര്‍ദിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് കമ്പനി ഓഫ് സെന്റ് ഉര്‍സുല എന്ന സന്ന്യാസ സഭ സ്ഥാപിതമായത്.

വി. ആഞ്ചല മെറീസി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ !


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles