ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 10)

സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകം
അമ്മയാണ്.

ക്രൂശിൽ നിന്നും മുഴങ്ങിയ ക്രിസ്തുവിൻ്റെ ഒടുവിലത്തെ നിലവിളിയായിരുന്നു
” എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,
എന്തിന് നീ എന്നെ കൈവെടിഞ്ഞു ”

എന്നിട്ടും ഒരു നീണ്ട നിശബ്ദ്ധതയ്ക്കു ശേഷം ക്രിസ്തു ഇങ്ങനെ പറഞ്ഞു.
“അങ്ങേകരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.”

അവസാനമൊഴി പോൽ നെഞ്ചുരുക്കി ക്രിസ്തു ചൊല്ലിയ ഈ പ്രാർത്ഥന
നമ്മുടെ നാട്ടിൽ, ….
അമ്മമാർ കുരിശു വരക്കാനും, ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ
എന്നൊക്കെ പഠിപ്പിക്കുന്നതു പോലെ
യേശുവിൻ്റെ നാട്ടിൽ ഒരു യഹൂദ സ്ത്രീ
തൻ്റെ മക്കളെ പഠിപ്പിക്കുന്ന ആദ്യ പ്രാർത്ഥനകളിലൊന്നാണ്.
രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് നിശ്ചയമായും കുഞ്ഞ് ഈ പ്രാർത്ഥന
ചൊല്ലിയേ തീരൂ.
ജീവിതത്തിൽ ദൈവം പോലും കൈവിട്ടോ എന്നു നിലവിളിക്കുന്ന ക്രിസ്തുവിൻ്റെ അധരങ്ങളിൽ അവസാനമൊഴിയായി
പണ്ടെങ്ങോ മറിയം ചൊല്ലിക്കൊടുത്ത പ്രാർത്ഥനയാണ് കൂട്ടായെത്തുന്നത്.

ഇന്ന് നീ ചൊല്ലി കൊടുക്കുന്നതൊക്കെ
നാളെ കുഞ്ഞ് അവഗണിച്ചേക്കാം.
ജീവിതത്തിൻ്റെ ഏതോ വഴികളിൽ
നാമും ചിലതെല്ലാം അവഗണിച്ചിട്ടുണ്ടല്ലോ.

എന്നാൽ ….!
പൊള്ളുന്ന ഒരു പ്രതിസന്ധി ഘട്ടത്തിൽ മക്കൾക്ക് കൂട്ടായി ഉണ്ടാവുക മുലപ്പാലിനോടൊപ്പം നീ ചുരത്തുന്ന ചില മൂല്യങ്ങളും നീ പഠിപ്പിക്കുന്ന പ്രാർത്ഥനകളുമാണെന്ന് മറക്കാതിരിക്കുക.

കാൽവരിയിലെ കുരിശുമരണത്തോളം
കൂട്ടു വരുണ്ട് ആ അമ്മ.
മക്കളുടെ ഒടുക്കത്തെ മിടുപ്പു വരെ കൂടെയുള്ളവൾ…….
അതെ, …….
പാതി വഴിയിൽ വിട്ടുപേക്ഷിക്കാത്ത ആ മനസ്സിൻ്റെ പേരാണ് ‘അമ്മ മനസ്സ്’

ഉള്ളിൽ സ്നേഹത്തിൻ്റെ, ആദ്ധ്യത്മികതയുടെ താരാട്ടുപാട്ടുകൾ സൂക്ഷിക്കുന്ന അമ്മമാരേ,……
വചന വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്കിടയാകട്ടെ

“വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും”
( ജ്ഞാനം 6:10)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles