ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 14)

കാനായിലെ കല്യാണ വിരുന്ന്..!

കുടുംബനാഥൻ്റെ നിസ്സഹായത
കണ്ടറിയുന്ന അമ്മ മറിയം
പര സ്നേഹത്തിൻ്റെ നിറവിൽ ……!

ആ ഭവനത്തിനുണ്ടാകാവുന്ന അപമാനത്തിൻ്റെ ആഴം എത്രയെന്ന്
മുന്നേ കണ്ട അവൾ,
തൻ്റെ മകൻ ഈ കുറവു പരിഹരിക്കുവാൻ
പ്രാപ്തനാണെന്ന് മനസ്സിലാക്കിയിരുന്നു.

താൻ സ്വന്തമാക്കിയ സ്നേഹം സമൃദ്ധമായി
തൻ്റെ ജീവിത കൽഭരണിയിൽ നിന്നും മറ്റുള്ളവർക്ക് വിളമ്പാനും അവൾ ശ്രദ്ധിച്ചു.
സ്നേഹം ഹൃദയത്തിനുള്ളിൽ സൂക്ഷിക്കേണ്ട
വീഞ്ഞു മാത്രമല്ലെന്ന് അമ്മ മറിയത്തോളം
മറ്റാരും അറിഞ്ഞിട്ടില്ല.
അതു കൊണ്ടല്ലേ അന്നു അവിടെ
വീഞ്ഞു തീർന്നു പോയപ്പോൾ
തൻ്റെ മകനെ സമീപിച്ചതും,
സ്നേഹസമൃദ്ധി പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചതും.

ഇല്ലാത്തവൻ്റെ വല്ലായ്മയിൽ സന്തോഷിക്കുവാനല്ല, മറിച്ച്
ഇല്ലാത്തവൻ്റെ വല്ലായ്മയിൽ സഹാനുഭൂതിയോടെ പ്രതികരിക്കുവാനും
അവൻ്റെ വല്ലായ്മ തൻ്റേതും കൂടിയാക്കിത്തീർക്കണമെന്നും,
അമ്മ മറിയം നമ്മെ പഠിപ്പിക്കുന്നു ഇവിടെ.

അന്യൻ്റെ അടുപ്പിൽ തീ പുകഞ്ഞില്ലങ്കിലും
എൻ്റെ അടുപ്പിലെ തീ കെടാതെയിരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് മറിയം
ഒരു വെല്ലുവിളിയാണ്.

ഏറ്റവും കരുണാദ്രമായ ഹൃദയത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത…,
ദൈവിക ഇടപെടലിൻ്റെ സാന്നിധ്യത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന എത്രയോ ജീവിത യാഥാർത്ഥ്യങ്ങളാണ് അനുദിനം നാം കണ്ടുമുട്ടുന്നത്.
എല്ലാം നമ്മുടെ കൈകൾ കൊണ്ട് പരിഹരിക്കാനാവില്ല എന്നറിഞ്ഞു കൊണ്ട്
കരുണയാചിക്കുന്നവനു വേണ്ടി
ദൈവത്തിനും മനുഷ്യർക്കുമിടയിൽ മധ്യസ്ഥരാകാനുള്ള കഴിവ് ഒരു കൃപയാണ്.

പുതുവീഞ്ഞിൻ്റെ ലഹരിയിൽ കരുണയാചിച്ചവൻ ആശ്വസിച്ചാനന്ദിക്കുമ്പോഴും….. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ,
നിൻ്റെ പ്രാർത്ഥനകൾ കരയുന്ന
മറ്റൊരുവനുവേണ്ടി ദൈവസന്നിധിയിൽ ഉയരട്ടെ.

അങ്ങനെ കാരുണ്യത്തിൻ്റെ കവാടമാകണം നിൻ്റെ ഹൃദയം.
ഒരു ദേവാലയവാതിൽ പോലെ അത് എല്ലാവർക്കും വേണ്ടി തുറക്കപ്പെടട്ടെ.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles