വിശ്വാസത്തിനും ജീവനും നീതിക്കും പ്രഥമ പരിഗണന നൽകി റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ

വാഷിംഗ്ടണ്‍ ഡി‌സി: ദൈവ വിശ്വാസത്തിനും ജീവനോടുള്ള ആദരവിനും സാമൂഹ്യ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകിയ റിപ്പബ്ലിക്കൻ ദേശീയ കൺവൻഷന്റെ രണ്ടാം ദിനം ശ്രദ്ധേയമായി. മതസ്വാതന്ത്ര്യം സംരക്ഷിക്കാനും, പ്രോലൈഫ് നിയമങ്ങൾ ശക്തമാക്കാനും ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞെന്ന് കൺവെൻഷൻ വേദിയിൽ പ്രസംഗിച്ചവർ പറഞ്ഞു. പ്ലാൻഡ് പാരന്റ്ഹുഡ് എന്ന കുപ്രസിദ്ധ അബോർഷൻ പ്രസ്ഥാനത്തിനു വേണ്ടി ജോലി ചെയ്യുകയും, പിന്നീട് പ്രോലൈഫ് ആക്ടിവിസ്റ്റായി മാറുകയും ചെയ്ത അബി ജോൺസണും കൺവെൻഷന്റെ രണ്ടാംദിനം തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. പ്ലാൻഡ് പാരന്റ്ഹുഡ് ക്ലിനിക്കുകളിൽ 80 ശതമാനവും ന്യൂനപക്ഷ വിഭാഗക്കാർ താമസിക്കുന്ന സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് അവരുടെ വർഗീയ ചിന്താഗതിക്ക് ഏറ്റവും വലിയ ഉദാഹരണമാണെന്നും അബി ജോൺസൺ അഭിപ്രായപ്പെട്ടു.

അമേരിക്ക ഇന്നേവരെ കണ്ടതിൽവെച്ച് ഏറ്റവും മികച്ച പ്രോലൈഫ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപെന്നും അബി പറഞ്ഞു. ഗർഭസ്ഥശിശുവിനെ സക്ഷൻ അബോർഷൻ പ്രക്രിയയിലൂടെ കൊല്ലുന്നത് കണ്ടതാണ് അബിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഭ്രൂണഹത്യയെന്ന ക്രൂരതയെ പറ്റി മിക്ക അമേരിക്കൻ പൗരന്മാർക്കും ബോധ്യം ഇല്ലെന്ന് അബി ജോൺസൺ പറഞ്ഞു. ജീവൻ വിരുദ്ധ ആക്ടിവിസ്റ്റുകളെന്നാണ് ട്രംപിന്റെ എതിർ സ്ഥാനാർത്ഥി ബൈഡനെയും, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെയും അബി വിശേഷിപ്പിച്ചത്.

പ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ കൊച്ചുമകൾ സിസി ഗ്രഹാം ലിഞ്ചും വേദിയിൽ പ്രസംഗിച്ചു. സ്കൂളുകളിലെയും, ജോലി സ്ഥലത്തെയും, പൊതു ഇടങ്ങളിലെയും മത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെ ഊന്നിയായിരുന്നു സിസി ഗ്രഹാമിന്റെ പ്രസംഗം. ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് മതസ്വാതന്ത്ര്യം ഭീഷണി നേരിട്ട കാര്യവും സിസി ഓർമിപ്പിച്ചു. ബൈഡൻ- ഹാരിസ് സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രകടനപത്രികയിൽ വിശ്വാസികൾക്ക് യാതൊരുവിധ പരിഗണനയും നൽകുന്നില്ല എന്ന ആരോപണവും അവർ ഉന്നയിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles