ഒന്‍പതാം പീയൂസ് മാര്‍പാപ്പായ്ക്ക് ശുദ്ധീകരണാത്മാക്കള്‍ നല്‍കിയ ഓര്‍മ്മശക്തി

വന്ദ്യനായ ഒന്‍പതാം പീയൂസ് മാര്‍പാപ്പാ ഏറെ വിശുദ്ധനും ജ്ഞാനിയുമായ ഒരു സന്ന്യാസിയെ ഒരു രൂപതയുടെ മെത്രാനായി നിയമിച്ചു . എന്നാല്‍ തന്നില്‍ വന്നുചേരുന്ന വലിയ ഉത്തരവാദിത്വത്തെപ്പറ്റി മനസ്സിലാക്കി , തന്നെ ഈ ഭാരിച്ച ബാധ്യതയില്‍നിന്ന് ഒഴിവാക്കണം എന്ന് സന്ന്യാസി മുട്ടിപ്പായി അപേക്ഷിച്ചു. അദ്ദേഹത്തിന്റെ കഴിവില്‍ പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നതുകൊണ്ട് മാര്‍പാപ്പാ ഈ അപേക്ഷ സ്വീകരിച്ചില്ല .

അങ്ങേയറ്റം സംഭീതനായ സന്ന്യാസി മാര്‍പാപ്പായെ നേരിട്ടു കാണുന്നതിന് അനുവാദം ചോദിച്ചു. വളരെ സന്തോഷത്തോടെ മാര്‍പാപ്പാ അദ്ദേഹത്തെ സ്വീകരിച്ചു. ഒരിക്കല്‍ക്കൂടി മാര്‍പാപ്പായോട് തന്നെ പുതിയ നിയമനത്തില്‍നിന്ന് ഒഴിവാക്കണം എന്ന് സന്ന്യാസി അഭ്യര്‍ത്ഥിച്ചെങ്കിലും മാര്‍പാപ്പാ തീരുമാനത്തില്‍ ഉറച്ചുതന്നെ നിന്നു.

അവസാനത്തെ ആയുധം എന്നവണ്ണം ആ എളിയ സന്ന്യാസി വൈദികന്‍ മാര്‍പാപ്പയോടു പറഞ്ഞു; ‘എനിക്ക് വളരെ മോശമായ ഓര്‍മ്മശക്തിയാണുള്ളത് ; അതുകൊണ്ട് ഈ ഉത്തരവാദിത്വം നിറഞ്ഞ പുതിയ പദവിയുടെ കടമകള്‍ ശരിയായി നിറവേറ്റാന്‍ അതു വലിയ തടസ്സമായിരിക്കും’.

പുഞ്ചിരിച്ചു കൊണ്ട് മാര്‍പാപ്പാ പറഞ്ഞു: ‘ താങ്കളെ ഏല്പിക്കുന്ന രൂപത, സാര്‍വ ത്രികസഭയുമായി തുലനം ചെയ്യുമ്പോള്‍ എത്ര ചെറുതാണ് ! സാര്‍വ ത്രികസഭയോടുള്ള ഭാരിച്ച ഉത്തരവാദിത്വം ഞാന്‍ എന്റെ ചുമലില്‍ വഹിക്കുന്നില്ലേ? താങ്കളുടെ ആകുലത എന്റേതിനെക്കാള്‍ എത ചെറുതായിരിക്കും ! എനിക്കും വളരെ മോശമായ ഓര്‍മ്മശക്തിയായിരുന്നു പ്രശ്‌നം. എന്നാല്‍ ഞാന്‍ ആത്മാക്കള്‍ക്കായി ദിവസേന ഒരു പ്രാര്‍ത്ഥന തീക്ഷണതയോടെ ചൊല്ലാന്‍ പ്രതിജ്ഞയെടുത്തു. അതിനു പ്രത്യുപകാരമെന്നോണം നല്ല ഓര്‍മ്മശക്തിയുടെ അനുഗ്രഹം അവര്‍ എനിക്കു നേടിത്തന്നു. ഇതുപോലെ താങ്കളും ചെയ്യുക. അപ്പോള്‍ അങ്ങേക്കു സന്തോഷിക്കാന്‍ ഇടവരും.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles