പ്രൊ ലൈഫ് ദിനത്തിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം കേരളത്തിലും പ്രാർത്ഥനയുടെ സ്നേഹമതിൽ .

കൊച്ചി.അന്തർദേശിയ പ്രൊ ലൈഫ് ദിനമായ ഇന്ന് (മാർച്ച്‌ 25) ഫ്രാൻസിസ് പാപ്പയോടൊപ്പം പ്രാർത്ഥനയുടെ സ്നേഹമതിൽ കേരളത്തിലും രൂപംകൊള്ളും . മാസങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത്‌ നടത്തുവാൻ നിശ്ചയിച്ചിരുന്ന കെസിബിസി പ്രൊ പ്രൊ ലൈഫ് സമിതിയുടെ സമ്മേളനവും റാലിയും മാറ്റിവെച്ചു പ്രൊ ലൈഫ് കുടുംബങ്ങൾ ഭവനങ്ങളിൽ ഇന്ന് ഉപവസിച്ചു പ്രാർത്ഥിക്കും.

വൈകിട്ട്4 .30 നു (റോമിലെ സമയം 12 മണിക്ക് )ലോകം മുഴുവനിലുമുള്ള കാത്തോലിക്ക വിശ്വാസികൾ സാർവത്രിക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ക്രിസ്‌തു തൻെറ ശിഷ്യന്മാരെ പഠിപ്പിച്ച ” സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ “- എന്ന പ്രാർത്ഥന ചൊല്ലും .കൊറോണാ വൈറസ് മൂലമുള്ള പകർച്ചവ്യാധിയിൽനിന്ന് ലോകത്തെ മുഴുവൻ കാത്തുരക്ഷിക്കുന്നതിനും പൊതുരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്ന എല്ലാവരെയും കാത്തുരക്ഷിക്കുന്നതിനോടൊപ്പം, അടുത്ത കാലത്ത് ഭേദഗതി ചെയ്യുവാൻ തയ്യാറാക്കിയിരിക്കുന്ന ഭൂണഹത്യ നിയമത്തിന്റെ ഭവിഷ്യത്തു അധികാരികളും സമൂഹവും തിരിച്ചറിഞു നിയമം പിൻവലിക്കുവാനും ഈ പ്രതേക പ്രാർത്ഥനയിൽ പ്രൊ ലൈഫ് പ്രവർത്തകരുടെ നിയോഗങ്ങൾ ആണ്. . പാപ്പയോടൊപ്പം കേരളത്തിലെ മുഴുവൻ വിശ്വാസികളും പ്രാർത്ഥനയിൽ പങ്കുചേരണമെന്നു കെസിബിസി പ്രെസിഡണ്ട് കാർദിനാൾ മാർ ജോർജ് ആലംചേരിയും ആഹ്വാനംചെയ്‌തിരുന്നു .

പ്രാർത്ഥനയുടെയും പരിത്യാഗത്തിൻെറയും ദിനമായിട്ടാണ് മാർച്ച് 25 കെസിബിസി പ്രൊ ലൈഫ് സമിതി ആചരിക്കുന്നത് . അഞ്ചു മേഖലകളിലായി 32 രൂപതകളിൽ പ്രൊ ലൈഫ് സമിതി പ്രവർത്തിച്ചു വരുന്നു.
” ജീവസമൃദ്ധിയും ജീവൻെറ സമഗ്രസംരക്ഷണവും”- എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകർ കോവിഡ് 19 നു എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലും മധ്യസ്ഥപ്രാർത്ഥനയിലും ഏർപ്പെട്ടിരിക്കുന്നു.

കെസിബിസി പ്രൊ ലൈഫ് സമിതിക്കു സംസ്ഥാന തലത്തിൽ ചെയർമാൻ കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, ഡയറക്ടർ ഫാ. പോൾ മാടശ്ശേരി, പ്രസിഡന്റ്‌ശ്രീ സാബു ജോസ്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവിയർ, ആനിമേറ്റർമാരായശ്രീ ജോർജ് എഫ് സേവ്യേർ ,സിസ്റ്റർ മേരി ജോർജ് തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകുന്നു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles