ഒരു വൈദികന്‍ തന്റെ കാവല്‍മാലാഖയെ കണ്ടുമുട്ടിയപ്പോള്‍

ഫാ. ഡൈ്വറ്റ് ലോംഗ് നെക്കര്‍ ബ്ലോഗ് എഴുതുകയും പോഡ്കാസ്റ്റ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. ഒരിക്കല്‍ തന്റെ ബ്ലോഗില്‍ തനിക്കുണ്ടായ ഒരു അസാധാരണ അനുഭവത്തെ കുറിച്ച് ലോംഗ് നെക്കര്‍ കുറിക്കുന്നുണ്ട്.

ഒരിക്കല്‍, മോണ്‍ട് സെന്റ് മൈക്കലിലേക്ക് അദ്ദേഹം ഒരു യാത്ര നടത്തി. അവിടെ ഒരു സന്യാസ ഭവനം നിലനിന്നിരുന്നു. സന്യാസികള്‍ ഫാ. ഡൈ്വറ്റിന് ഹാര്‍ദമായ സ്വാഗതമരുളി. ഏതാനും ദിവസം അദ്ദേഹം അവരോടു കൂടി താമസിച്ചു.

പ്രശാന്തവും നിശബ്ദവുമായിരുന്നു അവിടത്തെ അന്തരീക്ഷം. പക്ഷികളുടെ കളകൂജനങ്ങള്‍. ഭൂമിയുടെ നിന്ന് ദൂരെ ഒരു സ്വര്‍ഗീയ അന്തരീക്ഷം പോലെ. അവിടത്തെ ഏകാന്തത തന്നെ ഏറെ ആകര്‍ഷിച്ചു എന്ന് അദ്ദേഹം പറയുന്നു.

ഒരു ദിവസം രാത്രി മൂന്നു മണിക്ക് ഫാദര്‍ ഉണര്‍ന്നു. പെട്ടെന്ന് ആരോ തന്റെ പാദങ്ങള്‍ക്ക് അരികെ നില്‍ക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഒരു ഏഴടി ഉയരമുള്ള രൂപം. വളരെ ശക്തനും ശാന്തനുമായ ഒരാള്‍.

ആരാണ് നിങ്ങള്‍ ? മനസ്സില്‍ അച്ചന്‍ ചോദിച്ചു. ഞാന്‍ നിന്റെ കാവല്‍ മാലാഖയാണ് എന്നായിരുന്നു മറുപടി. ‘ഞാന്‍ നിന്റെ കൂടെ ഈ യാത്രയില്‍ ഉണ്ട് എന്നും കാവല്‍ മാലാഖ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ അച്ചന്‍ മാലാഖയോട് പേര് ചോദിച്ചു. മറ്റാരോടും പറഞ്ഞു കൊടുക്കരുത് എന്നു പറഞ്ഞിട്ട് മാലാഖ തന്റെ പേര് പറഞ്ഞു കൊടുത്തു. ഏറെ നേരം മാലാഖയുടെ സാന്നിധ്യത്തില്‍ വിശ്രമിച്ച ശേഷമാണ് താന്‍ ഉറങ്ങിയതെന്നും ഫാ. ഡൈ്വറ്റ് സാക്ഷ്യപ്പെടുത്തുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles