നാല് വര്‍ഷം മുമ്പ് തീവ്രവാദികളുടെ ബന്ധിയായ കന്യാസ്ത്രീക്കു വേണ്ടി മാര്‍പാപ്പായും സഭയും പ്രാര്‍ത്ഥിക്കുന്നു

നാലു വർഷമായി ഇസ്ലാമിക തീവ്രവാദികളുടെ പിടിയിലായ സിസ്റ്റർ ഗ്ലോറിയ സിസിലിയയുടെ മോചനത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് കൊളംബിയൻ സഭാനേതൃത്വം. ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ 2017 ഫെബ്രുവരി ഏഴിനാണ് അൽക്വയ്ദ ബന്ധമുള്ള മാലിയിലെ ‘സപ്പോർട്ട് ഫ്രണ്ട് ഫോർ ഇസ്ലാം ആൻഡ് മുസ്ലിംസ്’ ഭീകരർ തട്ടിക്കൊണ്ടുപോയത്.

തന്നെ മോചിപ്പിക്കാൻ ഇടപെടണമെന്ന് പാപ്പയോട് അഭ്യർത്ഥിച്ചുകൊണ്ട് 2019ൽ പുറത്തുവന്ന വീഡിയോയ്ക്കുശേഷം മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഇന്നും സിസ്റ്റർ ഭീകരരുടെ പിടിയിൽതന്നെയാണെന്നാണ് നിഗമനം. തട്ടിക്കൊണ്ടു പോയിട്ട് നാല് വർഷം പിന്നിട്ടെങ്കിലും മോചനം സാധ്യമാകാത്തതിലുള്ള ദുഃഖം അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം കൊളംബിയൻ സഭ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചത്.

സിസ്റ്ററിന്റെ ആരോഗ്യത്തിനും സുരക്ഷിതമായ മോചനത്തിനുമായി കൊളംബിയൻ സമൂഹം പ്രാർത്ഥന തുടരുകയാണെന്ന് അറിയിച്ചുകൊണ്ടാണ് കൊളംബിയൻ മെത്രാൻ സമിതിയുടെ പ്രേഷിത പ്രവർത്തവ വിഭാഗം അധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ്‌കോ മൂനേര പ്രാർത്ഥനാ സഹായം തേടിയത്. മോചനദ്രവ്യം ലക്ഷ്യമിട്ടാണ് സിസ്റ്ററിനെ ഭീകരർ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണ ചുമതലയുള്ള ഡിക്ടറ്റീവ് ജനറൽ ഫെർണാണ്ടോ മുറില്ലോ സ്ഥിരീകരിക്കുമ്പോഴും കൂടുതൽ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.

‘സിസ്റ്ററിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചെങ്കിലും അവരെ വിട്ടയക്കണമെന്ന് തട്ടിക്കൊണ്ടുപോയവരോട് ഞങ്ങൾ അപേക്ഷിക്കുന്നു. സിസ്റ്ററും ഞങ്ങളുടെ സന്യാസസഭയും സിസ്റ്ററിന്റെ കുടുംബവും ഒത്തിരിയേറെ സഹനങ്ങൾ അനുഭവിച്ചുകഴിഞ്ഞു,’ സിസ്റ്റർ ഗ്ലോറിയ അംഗമായിരുന്ന സന്യാസ സഭയുടെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ നവോമി ക്വസാഡ അഭ്യർത്ഥിച്ചു. 55 വയസുപിന്നിട്ട സിസ്റ്റർ വൃക്കരോഗം ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.

മേരി ഇമ്മാക്കുലേറ്റ് സഭയിലെ സന്യാസിനിമാർ ഇപ്പോഴും സിസ്റ്ററിന്റെ മോചനത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തിവരികയാണ്. സിസ്റ്ററിന്റെ മോചനത്തിനായി വത്തിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ബിഷപ്പ് മുനേര നന്ദി അറിയിക്കുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles