രോഗികളെ സുഖപ്പെടുത്തുന്നതില്‍ യേശു മാതൃക: പിണറായി വിജയന്‍

തിരുവനന്തപുരം: ദുഖവെള്ളി സന്ദേശം പങ്കുവച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാതൃകയായി നില്‍ക്കുന്നത് യേശു ക്രിസ്തുവാണെന്ന് അദ്ദേഹം പറഞ്ഞു.

‘യാതനയുടെയും സഹനത്തിന്റെയും പ്രതീകമായ യേശുക്രിസ്തുവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ദുഖവെള്ളി. രോഗികളെ സുഖപ്പെടുത്തലായിരുന്നല്ലോ, യേശു ക്രിസ്തുവിന്റെ പൊതു സമൂഹത്തിലെ ഇടപെടലിലെ നല്ലൊരു ഭാഗവും. രോഗികളെ സുഖപ്പെടുത്തുകയെന്ന യേശുക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടു കൊണ്ട് കൊറോണാ ബാധിതരുടെ സുഖപ്പെടലിനു വേണ്ടി പുനരര്‍പ്പണം ചെയ്യുന്നതിനുള്ള സന്ദര്‍ഭമായി നമുക്കിതിനെ ഉപയോഗപ്പെടുത്താം. കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നത് തടയാനുള്ള സന്ദര്‍ഭമായും ഉപയോഗിക്കാം. മനസ്സുകൊണ്ട് ചേര്‍ത്തു നിറുത്തുകയെന്നത്, യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നല്‍കിയിട്ടുള്ള സന്ദേശമാണ്. ഇതും ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്.’ പിണറായി വിജയന്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles