സ്ത്രീകള്‍ക്കെതിരായ അക്രമം ദൈവനിന്ദയെന്ന് ഫിലിപ്പിനോ മെത്രാന്‍മാര്‍

ബൊറോങന്‍: സ്ത്രീകളുടെ മൂല്യത്തെ വാഴ്ത്തി ഫിലിപ്പിനോ മെത്രാന്‍ സമിതി. സ്ത്രീകള്‍ക്ക് നേരെയുളള അക്രമവും ചൂഷണവും ദൈവത്തെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തിയാണെന്ന് മെത്രാന്മാര്‍ പറഞ്ഞു.

‘പുരുഷനെയും സ്ത്രീയെയും ദൈവം തന്റെ രൂപത്തിലും ഛായയിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളുടെ അന്തസ്സിനെതിരായ ഓരോ പ്രവര്‍ത്തിയും ദൈവത്തിനെതിരായ പ്രവര്‍ത്തി തന്നെയാണ്’ ഫിലിപ്പൈന്‍സ് കത്തോലിക്കാ മെത്രാന്‍ സമിതി ചെയര്‍മാന്‍ ബിഷപ്പ് ക്രിസ്പിന്‍ വാര്‍ക്വസ് പറഞ്ഞു.

‘ഓരോ സ്ത്രീയും പുരുഷന്മാരില്‍ നിന്നും മറ്റു സ്ത്രീകളില്‍ നിന്നും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. വെറും ഉപഭോഗവസ്തുവായും മറ്റൊരാളുടെ തൃപ്തിക്കു വേണ്ടിയുള്ള വെറും ഉപകരണമായും ഒരിക്കലും സ്ത്രീയെ കണക്കാക്കി കൂട’ ബിഷപ്പ് ക്രിസ്പിന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെയും വിവേചനത്തെയും അപലപിച്ചു കൊണ്ട് മെത്രാന്‍ സമിതി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രസ്താവന പുറത്തിറക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles