ദൈവത്തെ മഹത്വപ്പെടുത്താനുള്ളതാണ് ഈ ജീവിതം എന്ന് അമേരിക്കന്‍ നടി പട്രീഷ്യ ഹീറ്റന്‍

ഹോളിവുഡിന്റെ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും ദൈവത്തിന് ആദ്യ സ്ഥാനം കൊടുക്കുകയാണ് പ്രസിദ്ധ അമേരിക്കന്‍ നടിയായ പട്രീഷ്യ ഹീറ്റന്‍. തന്റെ കലാപരമായ ഉയര്‍ച്ചകള്‍ക്ക് കാരണം ദൈവമാണ് എന്ന് ഏറ്റു പറയാന്‍ പട്രീഷ്യയ്ക്ക് മടിയില്ല. ദൈവമാണ്, ഞാനല്ല മഹത്വപ്പെടേണ്ടത് എന്നാണ് കരോള്‍സ് സെക്കന്‍ഡ് ആക്ട് തുടങ്ങിയ സുപ്രസിദ്ധ ടെലിവിഷന്‍ സീരിസില്‍ നായികയായി അഭിനയിച്ച ഹീറ്റന്‍ പറയുന്നു.

തന്റെ കരിയറിന്റെ തുടക്കത്തില്‍ എല്ലാ വാതിലുകളും അടയുന്ന അനുഭവമുണ്ടായിരുന്നു എന്ന് ഹീറ്റന്‍ ഓര്‍ക്കുന്നു. അവസാനം, ലോസ് ആഞ്ചലസിലേക്ക് പോകാന്‍ ഒരു അവസരം ലഭിച്ചു. ആദ്യത്തെ മാസം മെക്‌സിക്കോയിലെ ഒരു പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു അനാഥാലയം ഹീറ്റന്‍ സന്ദര്‍ശിച്ചു.

അവിടെ നിന്ന് മടങ്ങി വന്നപ്പോള്‍ ്അവര്‍ണനീയമായ ഒരു ശാന്തി തന്റെ ഹൃദയത്തില്‍ വന്ന് നിറഞ്ഞതായി ഹീറ്റന്‍ ഓര്‍ക്കുന്നു. അതുവരെ തന്റെ ആക്ടിംഗ് കരിയറാണ് തന്റെ ജീവിത കേന്ദ്രമായിരുന്നത്. എന്നാല്‍ അന്ന് ഹീറ്റന്‍ ഒരു കാര്യം മനസ്സിലാക്കി, വിശ്വാസമാണ് ജീവിതത്തിന്റെ കേന്ദ്രം.

‘എന്റെ കരിയറല്ല, ദൈവമാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം എന്ന് ഞാന്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതു വരെ ദൈവം എന്റെ വിജയങ്ങളെ തടഞ്ഞു വച്ചു’ ഹീറ്റന്‍ പറയുന്നു.

ഭൗതിക നേട്ടങ്ങളില്‍ നമുക്ക് ആശ്രയം വയ്ക്കനാവില്ല, കാരണം അവയൊന്നും ശാശ്വതമല്ല. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം ദൈവത്തെ ഈ ജീവിതം കൊണ്ട് മഹത്വപ്പെടുത്തുക എന്നതാണ്, നമ്മുടെ മഹത്വം ്അന്വേഷിക്കുക എന്നതല്ല, മൂന്നു തവണ എമ്മി അവാര്‍ഡ് സ്വന്തമാക്കിയ ഹീറ്റന്‍ ഉറപ്പിച്ചു പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles