പ്രാര്‍ത്ഥന പ്രത്യാശയുടെ വാതില്‍ തുറക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന പ്രത്യാശയുടെ വാതില്‍ തുറക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. കൊറോണ വൈറസ് പ്രതിസന്ധിയെ പരാമര്‍ശിച്ച് ലൈവ് സ്ട്രീമിംഗിലൂടെ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

ചരിത്രത്തില്‍ ഉടനീളം തങ്ങളുടെ യാതനകള്‍ക്കപ്പുറത്തേക്ക് കാണാന്‍ പ്രാര്‍ത്ഥന അനേകരെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും മാര്‍പാപ്പാ പറഞ്ഞു.

‘പ്രാര്‍ത്ഥിക്കുന്നവര്‍ക്കറിയാം, പ്രത്യാശ നിരാശയെക്കാള്‍ ശക്തമാണെന്ന്. സ്‌നേഹം മരണത്തേക്കാള്‍ ശക്തമാണെന്നും ഒരിക്കല്‍ തീര്‍ച്ചയായും സ്‌നേഹം വിജയം നേടുമെന്നും അവര്‍ വിശ്വസിക്കുന്നു’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘സൗന്ദര്യം മനുഷ്യനെ പ്രാര്‍ത്ഥിക്കാന്‍ പ്രചോദിപ്പിക്കുന്നു എന്ന് സങ്കീര്‍ത്തനം 8. 4- 5 ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ‘പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ള സൃഷ്ടപ്രപഞ്ചത്തെ ധ്യാനിക്കുന്നു. ആകാശത്തിന്റെ വിസ്മയഭംഗികള്‍ കണ്ട് അവന്‍ ദൈവത്തെ സ്തുതിക്കുന്നു’ പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles