ജര്‍മനിയിലെ വെടിവയ്പ്പ്: മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി

വത്തിക്കാന്‍ സിറ്റി: ജര്‍മനിയിലെ ഹനാവുവിലുണ്ടായ വെടിവയ്പില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ ദുഖം രേഖപ്പെടുത്തി. 9 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

43 കാരനായ ഒരു ജര്‍മന്‍കാരനാണ് വെടിവയ്പു നടത്തിയത്. കടുത്ത വലതുപക്ഷ വിശ്വാസിയായ ഒരു വ്യക്തിയാണ് അക്രമി എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിവിധ സ്ഥലങ്ങളില്‍ ഒന്നിനു പുറകേ ഒന്നായി അയാള്‍ വെടിവയ്പു നടത്തി.

മധ്യ ഹനാവുവിലെ ഒരു ഹൂക്കാ ബാറിലാണ് അക്രമി ആദ്യം വെടി വച്ചത്. അതിന് ശേഷം തൊട്ടടുത്തുള്ള ഒരു കഫേയില്‍ അയാള്‍ ആക്രമണം നടത്തി. പിന്നീട് ഒരു കാറും തുടര്‍ന്ന് ഒരു സ്‌പോര്‍ട്‌സ് ബാറും അയാള്‍ ആക്രമിച്ചു.

ഹനാവുവില്‍ നടന്ന കടുത്ത ആക്രമണത്തിലും നിരപരാധികളുടെ മരണത്തിലും ഫ്രാന്‍സിസ് പാപ്പാ ഞെട്ടല്‍ രേഖപ്പെടുത്തി എന്ന് പാപ്പായ്ക്കു വേണ്ടി കര്‍ദിനാള്‍ പരോളിന്‍ ബിഷപ്പ് മൈക്കള്‍ ജെര്‍ബറിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളോട് തന്റെ പ്രാര്‍ത്ഥനയും ആത്മീയ സ്വാധീനവും അറിയിക്കണം എന്ന് പാപ്പാ പ്രത്യേകം പറഞ്ഞതായും പരോളിന്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles