ഫ്രാന്‍സിസ് പാപ്പായുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് സാധ്യത തുറക്കുന്നു

ന്യൂഡെല്‍ഹി; ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായ കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തുന്ന വന്ന സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഫ്രാന്‍സിസ് പാപ്പായുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് സാധ്യത തുറന്നതായി അറിയിച്ചു. ഇക്കാര്യം പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചുവെന്നും പ്രധാനമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചതെന്നും കര്‍ദിനാള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ വെല്ലുവിളികളും പ്രയാസങ്ങളും മാറിയ ശേഷം മാര്‍പാപ്പായുടെ സന്ദര്‍ശനത്തിന് ഉചിതമായ സമയം നിശ്ചയിക്കുവാന്‍ സാധിക്കുമെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അനുകൂലമാണ് എന്ന് കര്‍ദിനാള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, മലങ്കര സഭയുടെ പരമാധ്യക്ഷനും മുന്‍ സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ എന്നവരുടെ കര്‍ദിനാള്‍ ഗ്രേഷ്യസിന്റെ കൂടെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles