ആധുനികരാകാനുള്ള ആവേശത്തില്‍ പാരമ്പര്യം ഉപേക്ഷിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ‘ആധുനിക കാലത്ത് ചിലര്‍ വിശ്വസിക്കുന്നത് എല്ലാത്തരം വേരുകളില്‍ നിന്നും വിമുക്തി നേടണം എന്നാണ്. എന്നാല്‍ ഈ ചിന്താഗതി അവരുടെ നാശത്തിനേ ഉപകരിക്കുകയുള്ളൂ, കാരണം, പാരമ്പര്യം ഭാവിയുടെ ഗ്യാരന്റിയാണ്’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. വി. അഗസ്റ്റിന്റെ ആധ്യാത്മികതയില്‍ അധിഷ്ഠിതമായ ധ്യാനാത്മക, പ്രേഷിത സമൂഹത്തോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

യഥാര്‍ത്ഥ പാരമ്പര്യം വേരുകള്‍ പോലെയാണെന്ന് പാപ്പാ വിശദീകരിച്ചു. വേരില്‍ നിന്നാണ് വൃക്ഷത്തിന് ജീവരസം ലഭിക്കുന്നത്. അതിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതും വേരുകളാണ്, ഇരുനൂറോളം വരുന്ന നിഷ്പാദുക അഗസ്റ്റീനിയന്‍ സഭയുടെ ജനറല്‍ ചാപ്റ്റര്‍ അംഗങ്ങളോട് പാപ്പാ വിശദീകരിച്ചു.

ആധുനികരാകാനുള്ള ആവേശത്തില്‍ പാരമ്പര്യം ഉപേക്ഷിക്കരുത്, അത് ആത്മഹത്യാപരമാണ്, ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി.

‘വി. അഗസ്റ്റിന്‍ സമാരംഭിച്ച സുദീര്‍ഘമായ പാരമ്പര്യത്തിലാണ് നിഷ്പാദുക അഗസ്റ്റീനിയന്‍ സഭക്കാരായ നിങ്ങളുടെ വേരുകള്‍. ഈ വേരുകള്‍ കൂടുതല്‍ ആഴപ്പെടുത്തുകയും അതിനെ സ്‌നേഹിക്കുകയും വേണം’ പാപ്പാ പറഞ്ഞു.

ദൈവത്തോട് ആകര്‍ഷണം വളര്‍ത്തുന്ന മഹദ്വ്യക്തികളില്‍ ഒരാളാണ് വി. അഗസ്റ്റിന്‍. അദ്ദേഹം നമ്മെ ദൈവ വചനത്തിലേക്കും യേശു ക്രിസ്തുവിലേക്കും ആകര്‍ഷിക്കുന്നു, പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles