മറ്റു ക്രൈസ്തവ വിഭാഗക്കാരെയും നാം കേള്‍ക്കണം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: മറ്റു ക്രിസ്ത്യാനികളെ സ്വാഗതം ചെയ്യാനും അപരിചിതരായ ആളുകളോട് ആതിഥ്യം അരുളുന്നതും ക്രിസ്തുവിന്റെ സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുവര്‍ണാവസരമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘ആതിഥ്യമരുളുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. അത് സഭൈക്യത്തിന്റെ സുപ്രധാനമായ ഒരു പുണ്യവുമാണ്. മറ്റു ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ സഹോദരങ്ങളാണെന്നാണ് നാം അതു കൊണ്ട് അര്‍ത്ഥമാക്കുന്നത്’ പാപ്പാ പറഞ്ഞു. പോപ്പ് പോള്‍ ആറാമന്‍ ഹാളില്‍ പ്രഭാഷണം നടത്തുകയായിരുന്നു പാപ്പാ.
ആതിഥ്യമര്യാദ ഒരുവിഭാഗം മാത്രം ചെയ്യുന്ന ഔദാര്യമല്ല, മറിച്ച് നാം മറ്റു ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് ആതിഥ്യമരുളുമ്പോള്‍ നാം അവരെ അവരായിരിക്കുന്ന സമ്മാനം എന്ന നിലയില്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്, പാപ്പാ വിശദമാക്കി.
ഇതര പാരമ്പര്യം അനുസരിച്ചു ജീവിക്കുന്ന ക്രൈസ്തവരെ സ്വാഗതം ചെയ്യുമ്പോള്‍ നാം അവര്‍ക്ക് ദൈവസ്‌നേഹം കാണിച്ചു കൊടുക്കുകയും ദൈവം അവരുടെ ജീവിതത്തില്‍ ചെയ്ത നന്മകള്‍ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്.
മറ്റു ക്രിസ്തീയ വിഭാഗങ്ങളെ നാം ശ്രവിക്കണം. അവരുടെ വ്യക്തിപരമായ കഥകള്‍ക്കും വിശ്വാസത്തിന്റെ അനുഭവങ്ങള്‍ക്കും അവരുടെ സമൂഹത്തിന്റെ ചരിത്രത്തിനും നാം കാതോര്‍ക്കണം, അവരുടെ ദൈവാനുഭവം നാം അറിയണം, പാപ്പാ വിശദീകരിച്ചു.