സാത്താന്റെ നുണകളെ ചെറുക്കാന്‍ മനപരിവര്‍ത്തനം അത്യാവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വ്യക്തിപരമായി മാനസാന്തരപ്പെടുന്നില്ലെങ്കില്‍ സാത്താന്റെ പ്രലോഭനങ്ങളെയും ഭൂമിയില്‍ നരകം സൃഷ്ടിക്കുന്ന അവന്റ കുതന്ത്രങ്ങളെയും നേരിടാന്‍ കഴിയുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ നോമ്പുകാല സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു പാപ്പാ.

‘യേശുവിന്റെ മരണ, ഉത്ഥാനങ്ങളുടെ സുവിശേഷം ശ്രവിച്ചും ഹൃദയത്തില്‍ സ്വീകരിച്ചുമാണ് ക്രിസ്ത്യാനിയുടെ സന്തോഷം കവിഞ്ഞൊഴുകുന്നത്. ഈ സന്ദേശം വിശ്വാസിക്കുന്നവര്‍ എന്റെ ജീവിതം എന്റേതു മാത്രമാണ്, ഇതു കൊണ്ട് എനിക്ക് ഇഷ്ടമുള്ളതു ചെയ്യാം എന്നുള്ള നുണ വിശ്വസിക്കുകയില്ല’ പാപ്പാ വിശദീകരിച്ചു.

‘നുണകളുടെ പിതാവിന്റെ പ്രലോഭനകരമായ സ്വരത്തിന് കാതോര്‍ത്ത് നാം വശംവദരാകുകയാണെങ്കില്‍ നാം അര്‍ത്ഥശൂന്യതയിലേക്ക് കൂപ്പുകുത്തും. ഭൂമിയില്‍ തന്നെ നരകം അനുഭവിക്കുക എന്നതാകും ഫലം’ പാപ്പാ പറഞ്ഞു.

നോമ്പുകാലം യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും വേണ്ടി മനപരിവര്‍ത്തനം വഴി ഒരുങ്ങാനുള്ള സമയമാണെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ദൈവത്തോടുള്ള നന്ദി നിറഞ്ഞ മനോഭാവം നമ്മുടെ മന്ദതയില്‍ നിന്ന് നമ്മെ ഉണര്‍ത്തണം, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles