ഉറപ്പില്ലായ്മയുടെ ഈ കാലത്ത് വിശ്വസ്തരായിരിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഇത് ഉറപ്പില്ലായ്മയുടെയും സന്ദിഗ്ദാവസ്ഥയുടെയും കാലഘട്ടമാണ്. ഈ കാലഘട്ടത്തില്‍ സ്വന്തം സുരക്ഷ മാത്രം നോക്കാതെ കര്‍ത്താവിനോട് വിശ്വസ്തത പാലിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച രാവിലെ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു, മാര്‍പാപ്പാ.

‘പലപ്പോഴും നാം സുരക്ഷിതരാണെന്ന് തോന്നുമ്പോള്‍ നാം നമ്മുടെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും കര്‍ത്താവില്‍ നിന്ന് അകന്നു പോകുകയും ചെയ്യും. നാം അവിടുത്തോട് വിശ്വസ്തത പുലര്‍ത്തുകയില്ല. അത്തരം സുരക്ഷിതത്വം കര്‍ത്താവ് നല്‍കുന്നതല്ല. അതൊരു വിഗ്രഹമാണ്’ പാപ്പാ വിശദീകരിച്ചു.

‘ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ കുമ്പിടാറില്ല എന്ന് നാം പറയും. ഒരു പക്ഷേ നാം അവയുടെ മുമ്പില്‍ മുട്ടുകുത്താറില്ലായിരിക്കം. എന്നാല്‍ നമ്മുടെ ഹൃദയത്തെ വിഗ്രഹങ്ങളെ പലപ്പോഴും നാം ആരാധിക്കുന്നു. പലവട്ടം. സ്വന്തം സുരക്ഷ വിഗ്രഹാരാധനയുടെ വാതില്‍ തുറക്കുന്നു,’ പാപ്പാ പറഞ്ഞു.

ദിനവൃത്താന്തപുസ്തകത്തിന്റെ രണ്ടാം പുസ്തകം വായിച്ച് ധ്യാനിക്കുകയായിരുന്നു മാര്‍പാപ്പാ.

‘അപ്പോള്‍ നമ്മുടെ സുരക്ഷ ചീത്തയാണോ? `ഒരിക്കലുമല്ല. അതൊരു കൃപയാണ്. എന്നാല്‍ കര്‍ത്താവ് എന്റെ കൂടെയുണ്ടെന്ന് നാം ആദ്യം ഉറച്ചു വിശ്വസിക്കണം. എന്നാല്‍ സുരക്ഷയ്ക്ക് അമിത പ്രാധാന്യം നല്‍കി എന്നെ തന്നെ ഞാന്‍ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ടിക്കുമ്പോള്‍ ഞാന്‍ കര്‍ത്താവില്‍ നിന്നകലുന്നു’ പാപ്പാ വിശദമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles