ദൈവസ്‌നേഹം അനുഭവിക്കാന്‍ മനുഷ്യരെ സഹായിക്കലാണ് സുവിശേഷവല്‍ക്കരണം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്ക്കരണത്തെ നിര്‍വചിച്ച് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷവല്ക്കരണം എന്നാല്‍ ദൈവത്തെയും അവിടുത്തെ അപരിമേയമായ സ്‌നേഹത്തെയും അറിയാന്‍ ജനങ്ങളെ സഹായിക്കലാണെന്നും അത് സാധ്യമാക്കുന്നത് ജീവിതസാക്ഷ്യവും ജീവിതാനന്ദനവും വഴിയാണെന്നും പാപ്പാ വ്യക്തമാക്കി.

‘ദൈവത്തെ പ്രഘോഷിക്കുന്നത് ദൈവത്തെ അറിയുന്നതിന്റെ സന്തോഷത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ്. ദൈവത്തെ കണ്ടുമുട്ടുന്നതിലെ സൗന്ദര്യം ജീവിക്കാന്‍ മനുഷ്യരെ സഹായിക്കലാണത്. ബൗദ്ധികമായ ജിജ്ഞാസയുടെ ഉത്തരമല്ല ദൈവം, മറിച്ച് സ്‌നേഹത്തിന്റെ അനുഭവമാണ്, നാം സ്‌നേഹിത്തിന്റെ കഥയാകുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്’. പാപ്പാ വിശദീകരിച്ചു.

‘ഒരിക്കല്‍ നാം ദൈവത്തെ കണ്ടുമുട്ടിയാല്‍ നാം അവിടത്തെ വീണ്ടും തേടണം. ദൈവത്തിന്റെ രഹസ്യം ഒരിക്കലും തീരുന്നില്ല, അത് അവിടുത്തെ സ്‌നേഹം പോലെ അനന്തമാണ്:’ പാപ്പാ പറഞ്ഞു.

സെപ്തംബര്‍ 19 മുതല്‍ 21 വരെ നടന്ന പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോട്ടിംഗ് ഇവാഞ്ചലൈസേഷനില്‍ സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്. നവീന സുവിശേഷവല്ക്കരണത്തിന്റെ പാതകള്‍ എന്നതായിരുന്നു വിഷയം.

ദൈവത്തെ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നാല്‍ കേവലം ദൈവത്തെ കുറിച്ച് സംസാരിക്കുക മാത്രമല്ല എന്ന് പാപ്പാ പറഞ്ഞു. പിശാചിന്ു പോലും അറിയാം ദൈവമുണ്ടെന്ന്. എന്നാല്‍ പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇടം നല്‍കുന്ന ദൈവത്തിന്റെ ജീവദായകമായ വചനം പങ്കുവയ്ക്കലിലാണ് യഥാര്‍ത്ഥ സുവിശേഷവല്‍ക്കരണം, പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles