ദൈവത്തിന്റെ നിയമം നമ്മെ സ്വതന്ത്രരാക്കുന്നു: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: തന്റെ നിയമം പാലിക്കാന്‍ ഹൃദയം കൊണ്ട് സ്വീകരിക്കാനും പുറമേ പാലിക്കാനും ദൈവം നമുക്ക് കൃപ നല്‍കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. ആസക്തികളില്‍ നിന്നും പാപത്തില്‍ നിന്നും വിമോചനവും ദൈവനിയമം നമുക്ക് നല്‍കുന്നു, പാപ്പാ വ്യക്തമാക്കി.
‘ഇക്കാര്യം നാം മറന്നു കളയരുത്. സജീവമായ നിയമം സ്വാതന്ത്ര്യത്തിന്റെ ഉപകരണമാണ്. കുറേക്കൂടി സ്വാതന്ത്ര്യം അനുഭവിക്കാന്‍ നിയമം എന്നെ സഹായിക്കുന്നു. ആസക്തികളുടെയും പാപത്തിന്റെയും അടിമത്തത്വത്തില്‍ നിന്ന് ദൈവ നിയമം എന്ന സ്വതന്ത്രനാക്കുന്നു’ പാപ്പാ വിശദീകരിച്ചു.
സദ്പ്രവര്‍ത്തികളും ദുഷ്പ്രവര്‍ത്തികളും ആരംഭിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. ദൈവത്തിന്റെ നിയമം നാം ഹൃദയത്തില്‍ സ്വീകരിച്ചു കഴിയുമ്പോള്‍ അയല്‍ക്കാരനെ സ്‌നേഹിക്കാതിരിക്കുമ്പോള്‍ നമ്മെ തന്നെ ഒരു പരിധി വരെ നാം കൊന്നുകളയുകയാണ് ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കുന്നു. കാരണം എന്താണെന്നു വച്ചാല്‍, വെറുപ്പും ശത്രുതയും വിഭാഗീയതയും മനുഷ്യരെ ബന്ധങ്ങളെയും സ്‌നേഹത്തെയും കൊല്ലും. ഇത് ഗോസ്സിപ്പുകള്‍ക്കും ബാധകമാണെന്നും പാപ്പാ പറഞ്ഞു.
നിയമം പൂര്‍ത്തിയാക്കാന്‍ മാത്രമല്ല, ദൈവഹിതം നിറവേറ്റാനുള്ള കൃപ നമുക്ക് നല്‍കാന്‍ വേണ്ടി കൂടിയാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്. ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കുക എന്നതാണ് ദൈവഹിതം, പാപ്പാ വിശദമാക്കി.