സാഹോദര്യബന്ധങ്ങൾ വാഴുന്ന ജീവസാന്ദ്രമായ ഒരു സമൂഹം പടുത്തുയർത്തുക!

ഇന്നിൻറെ ദുരന്തങ്ങൾ, വിശിഷ്യ, ഉക്രയിൻ യുദ്ധം സ്നേഹനാഗരികതയുടെ അടിയന്തിരാവശ്യകതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ.

കത്തോലിക്കാസഭയുടെയും സഭാതലവന്മാരുടെയും പ്രബോധനങ്ങൾ പിൻചെന്നുകൊണ്ട് സഭയുടെ ദൗത്യനിർവ്വഹണത്തിൽ പങ്കുചേരുക എന്ന ലക്ഷ്യത്തോടെ ബെൽജിയം സ്വദേശി കർദ്ദിനാൾ ലേയൊൺ ജോസെഫ് സുവെനെൻസും (Léon-Joseph Suenens 1904-1996) അയർലണ്ട് സ്വദേശിനി വെറോണിക്ക ഒ ബ്രയെനും (Louise-Mary O’Brien 1905-1998) ചേർന്ന് രൂപം നല്കിയ ഫീയാത്ത് (Fiat) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചായോഗത്തിൽ സംബന്ധിച്ച നൂറ്റിയിരുപതോളം പേരടങ്ങിയ സംഘത്തെ തൻറെ നാമഹേതുകതിരുന്നാൾ ദിനത്തിൽ, ശനിയാഴ്‌ച (23/04/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

“ഫീയാത്ത്” എന്ന പ്രസ്ഥാനത്തിൻറെ സ്ഥാപകരുടെ സുവേശേഷാത്മക ഉൾക്കാഴ്ചകളോടു വിശ്വസ്ത പുലർത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ, ദൈവിക പരിപാലന അവരുടെ പാതയിലെത്തിക്കുന്ന എല്ലാവരോടും സുവിശേഷം പങ്കുവയ്ക്കുന്നതിന് പ്രതിബദ്ധതയുള്ളവരാണെന്ന് പാപ്പാ സംതൃപ്തി രേഖപ്പെടുത്തി.

സഭയുടെ ദൗത്യത്തിൻറെ കാതൽ സുവിശേവത്ക്കരണമാണെന്ന വസ്തുത ഊന്നിപ്പറഞ്ഞ പാപ്പാ, പരിശുദ്ധാത്മ പ്രേരണയാൽ പുറത്തേക്കിറങ്ങുന്ന സഭയിൽ നായകരാകാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.

എന്നും ഉപരിയുപരി ലൗകികമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ സ്വന്തം വിശ്വാസം പ്രഖ്യാപിക്കുന്നതിൽ ബോധ്യമുള്ളവരും നമ്മുടെ ഇക്കാലത്തെ സ്ത്രീപുരുഷന്മാർക്ക് പ്രത്യാശയുടെ ദീപശിഖ കൈമാറാൻ കഴിവുറ്റവരുമായ ക്രിസ്തു ശിഷ്യന്മാരെ ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഇക്കൊല്ലം ഫെബ്രുവരി 24-ന് (2024) ഉക്രയിനിൽ റഷ്യ ആരംഭിച്ച സായുധാക്രമണത്തെക്കുറിച്ച് സുചിപ്പിച്ചുകൊണ്ട് പാപ്പാ യുദ്ധത്തിൻറെ ഭീകരതയ്ക്ക് ഇരകളായ നമ്മുടെ സഹോദരീസഹോദരന്മാരുടെ വദനത്തിൽ നാം വായിച്ചറിയുന്നത്, ഔന്നത്യം, സമാധാനം, സ്നേഹം എന്നിവയാൽ മുദ്രിതമായ ഒരു ജീവിതത്തിനായുള്ള അഗാധവും അടിയന്തിരവുമായ ആവശ്യമാണെന്ന് പ്രസ്താവിച്ചു.

കഷ്ടപ്പെടുന്നവർക്ക് നമ്മുടെ ഹൃദയം നാം, കന്യകാമറിയത്തെപ്പോലെ, തുറന്നുകൊടുത്തുകൊണ്ട് അവരോട് സമീപസ്ഥരായിരിക്കനുള്ള പ്രേഷിത ചൈതന്യം നിരന്തരം വളർത്തിയെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നാം അവരോടൊപ്പം സഞ്ചരിക്കുകയും അവരുടെ മാനവാന്തസ്സിനായി പോരാടുകയും എങ്ങും ദൈവസ്നേഹത്തിൻറെ പരിമളം പരത്തുകയും ചെയ്യണമെന്നും പാപ്പാ ഒർമ്മിപ്പിച്ചു.

നമ്മുടെ പൊതുവായ ഭവനം നിരവധി പ്രതിസന്ധികളാൽ ഉലയുകയാണെന്നും, അതിനാൽ, സാഹോദര്യബന്ധങ്ങളുളളതും ജീവസാന്ദ്രമാവുമായ ഒരു സമൂഹം ഒരു മാനവികത കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles