പാദ്രേ പിയോയുടെ പനി അളന്ന തെര്‍മോമീറ്റര്‍ പൊട്ടിപ്പോയത് എന്തു കൊണ്ട്?

കബോസാ നഗരത്തിന് സമീപത്തുള്ള പിയാസിനിയിലെ സാന്‍ത് ഏലിയായില്‍ ഏറെക്കാലം പഠനം തുടരാന്‍ പിയോ സഹോദരനെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല . ഏതോ അജ്ഞാതരോഗം അദ്ദേഹത്തെ പിടികൂടി . രോഗം എന്താണെന്നോ അതിന്റെ കാരണമെന്താണെന്നോ കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല . പിയോ സഹോദരന്റെ രോഗത്തിന് പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ വൈദ്യശാസ്ത്രത്തിനായില്ല . അദ്ദേഹത്തിന് സഹപാഠികളോടൊപ്പമുള്ള ജീവിതം അങ്ങനെ നിഷേധിക്കപ്പെട്ടു . പുതിയ പരീക്ഷണങ്ങള്‍ അദ്ദേഹത്തിനു മുമ്പില്‍ നിരന്നു. പിയോ സഹോദരന്റെ ശാരീരിക താപനില ക്രമാതീതമായി വര്‍ദ്ധിച്ചു .

താപനില അളക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംഭവം ഫാ . മൈക്കലാഞ്ചലോ വിവരിക്കുന്നു : ‘പിയോ സഹോദരന്റെ ശാരീരികോഷ്ണം അളക്കാന്‍ സാധാരണ തെര്‍മോമീറ്ററിന് സാധിക്കില്ല. അത് രേഖപ്പെടുത്തണമെങ്കില്‍ ബാത്ത്‌റും തെര്‍മോമീറ്റര്‍ തന്നെ വേണം. ഒരിക്കല്‍ പിയോ സഹോദരനെയുംകൊണ്ട് ഞാന്‍ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടര്‍ പിയോ സഹോദരന്റെ പനി അളക്കാന്‍ തീരുമാനിച്ചു. ഡോക്ടറെ തടഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു : ആ തെര്‍മോമീറ്റര്‍ ഉപ യോഗിക്കരുത് . അത് പൊട്ടിപ്പോകും . ഡോക്ടര്‍ അത് വകവച്ചില്ല. തന്റെ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അദ്ദേഹം താപനില അളക്കാന്‍ ശ്രമിച്ചു . അപ്പോള്‍ തെര്‍മോമീറ്ററിലെ മെര്‍ക്കുറി ചൂടായി വികസിച്ചു . അത് പൊട്ടിപ്പോയി . പിയോ സഹോദരന്റെ ശാരീരികോഷണം അളക്കാന്‍ സാധാരണ തെര്‍മോമീറ്ററിന് ഒരിക്കലും സാധിച്ചില്ല’ .

‘ താങ്കളുടെ കടുത്ത പനിയുടെ കാരണമെന്താണ് ? ‘ ഡോക്ടര്‍ ചോദിച്ചു. പിയോ സഹോദരന്റെ മറുപടി രസകരമായിരുന്നു : ‘ അങ്ങ് ഒരു ഡോക്ടറല്ലേ ? എന്റെ രോഗത്തിന് കാരണമെന്തെന്ന് അങ്ങാണ് പറയേണ്ടത്’. പിയോ സഹോദരന്‍ അനുഭവിച്ച് കടുത്ത സഹനത്തിന്റെയും ആത്മനൊമ്പരങ്ങളുടെയും ബാഹ്യലക്ഷണമായിരുന്നു പനിയെന്ന് ഫാ . മൈക്കലാഞ്ചലോ അഭിപ്രായപ്പെടുന്നു . വിശദീകരിക്കാനാവാത്ത ഒരു പ്രതിഭാസമായി രോഗം തുടര്‍ന്നു .

പനിമൂലം അനുഭവിച്ച ചൂട് എത്രമാത്രം തീവവും അസഹനീയവുമായിരുന്നെന്ന് പിയോ സഹോദരന്‍ തന്റെ ആത്മീയ ഗുരുവിനോട് വിവരിക്കുന്നു . ‘ എന്റെ ശരീരത്തിന്റെ ഓരോ അണുവും അഗ്‌നിയില്‍ ജ്വലിക്കുന്നതുപോലെ. നിഗൂഢമായ ഒരു ജ്വാല എന്റെ ഹൃദയത്തിനുള്ളില്‍ കത്തി . ഇതെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിക്കുന്നില്ല . ഈ അനുഭവം എന്റെ വെറും സങ്കല്പമല്ല . തികച്ചും യാഥാര്‍ത്ഥ്യമാണ് . ഞാന്‍ അനുഭവിച്ച കഠിനമായ ചൂടില്‍നിന്ന് രക്ഷനേടാന്‍ മഞ്ഞു പാളികള്‍ക്കുള്ളില്‍ ആഴ്ന്നിറങ്ങിയാലോയെന്നു പോലും ഞാന്‍ ചിന്തിച്ചു’ . പിയോ സഹോദരന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് മറ്റു ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ , അത് തിരുത്തിക്കുറിച്ചത് ഡോ . കര്‍ദോണയായിരുന്നു . പിയോസഹോദരന് അസാധാരണമായ ക്ഷയ രോഗം ബാധിച്ചിരിക്കുന്നുവെന്നായിരുന്നു ആ ഡോക്ടര്‍മാരുടെ അഭിപ്രായം . എന്നാല്‍ ഡോ . കര്‍മോണിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു . പിയോ സഹോദരനെ ബാധിച്ചിരിക്കുന്ന അനാരോഗ്യത്തിനും ധാതുക്ഷ യത്തിനും കാരണം അദ്ദേഹത്തിന്റെ കടുത്ത ഉപവാസവും ഉറക്കമില്ലായ്മയും , തീവ്രമായ തപശ്ചര്യകളുമാണ്. പിയോ സഹോദരന്‍
പിയാനോ റോമനോയിലായിരുന്നപ്പോള്‍ ഒരു കുടിലില്‍ ചെന്ന് ദീര്‍ഘനാള്‍ പ്രാര്‍ത്ഥിക്കയും ധ്യാനിക്കയും തപസ്സിരിക്കയും ചെയ്തിരുന്നു. അന്നുമുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യം ശിഥിലമായിത്തുടങ്ങി .


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles