പാദ്രേ പിയോ ആശ്രമത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇടയായതെങ്ങനെ?

ഓരോ സഭയിലും നൊവിഷ്യറ്റ് കാലം മുതല്‍ പൗരോഹിത്യം സ്വീകരിക്കുന്നതുവരെയുള്ള പരിശീലനകാലഘട്ടം വളരെ പ്രാധാന്യ മര്‍ഹിക്കുന്നതാണ് . ഈ കാലഘട്ടത്തിലാണ് പ്രധാനമായും അംഗങ്ങളുടെ സ്വഭാവരൂപവത്കരണം നടക്കുന്നത്. അവരുടെ ആത്മീയ രൂപാ ന്തരീകരണത്തിന്റെ സമയമാണത് . സന്ന്യാസാര്‍ത്ഥികള്‍ അവരുടെ ആദ്ധ്യാത്മികോപദേഷ്ടാക്കളുടേയും , കുമ്പസാരക്കാരന്റേയും, മതാദ്ധ്യാ പകരുടേയും കീഴില്‍ പരിപൂര്‍ണ്ണതയുടേയും പക്വതയുടേയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആദ്ധ്യാത്മിക ജീവിതത്തില്‍ ചുവടുകളുറപ്പിക്കുന്ന സമയമാണിത്. തക്കതായ കാരണം കൂടാതെ സന്ന്യാസാര്‍ത്ഥികള്‍ ഇക്കാലത്ത് സെമിനാരിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ലെന്ന് കര്‍ശന നിയമമുണ്ട്.

എന്നാല്‍ പിയോ സഹോദരന്റെ രോഗാവസ്ഥ കണക്കിലെടുത്ത് കര്‍ശനമായ സെമിനാരി നിയമങ്ങള്‍ അനുസരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ സോപാധികം ഒഴിവാക്കി. 1905 ന്റെ അവസാനനാളുകള്‍ മുതല്‍ അദ്ദേഹം ആശ്രമത്തില്‍ നിന്നും പലപ്പോഴും വിട്ടുനിന്നു. 1907 മുതല്‍ ദീര്‍ഘകാലം സ്വഭവനത്തില്‍ താമസിച്ചു . 1910 – 1916 കാലഘട്ടത്തിലെ ഭൂരിഭാഗം സമയവും പിയോ സഹോദരന്‍ പിയെതെല്‍ചിനായിലായിരുന്നു കഴിഞ്ഞത്. ഇത് ദൈവത്തിന്റെ പ്ലാനും പദ്ധതിയുമായിരുന്നു.

അനാരോഗ്യം നിമിത്തം ആശ്രമജീവിതം നയിക്കാന്‍ സാധിക്കാതെ ദീര്‍ഘനാള്‍ ആശ്രമത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നവരെ അക്കാരണ ത്താല്‍ത്തന്നെ സെമിനാരിജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി വിടുതല്‍ നല്‍കി അയയ്ക്കണമെന്ന് കപ്പൂച്ചിന്‍ സഭ പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പിയോ സഹോദരന്റെ കാര്യത്തില്‍ ചില പ്രത്യേക ഇളവുകള്‍ നല്‍കി ഈ നിയമത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.

നൊവിഷ്യറ്റുകാലത്തെ കഠിനമായ തപശ്ചര്യകള്‍ പിയോ സഹോദരന്റെ ആരോഗ്യത്തെ തകര്‍ത്തുകളഞ്ഞു. അദ്ദേഹത്തിന്റെ അനാരോഗ്യത്തിനു പിന്നില്‍ നിഗൂഢമായ ഏതോ രഹസ്യകരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ഇതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കാന്‍ സാദ്ധ്യമല്ല .


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles