പാദ്രേ പിയോയുടെ പോക്കറ്റിലെ പ്രേമലേഖനം!

ഫ്രാന്‍സിസ്‌ക്കോയുടെ (വിശുദ്ധ പാദ്രേ പിയോയുടെ ആദ്യകാല നാമം) വിദ്യാഭ്യാസകാലത്ത് രസകരമായ പല സംഭവങ്ങളുമുണ്ടായി. ഫ്രാന്‍സിസ്‌കോ സ്‌കൂളിലെ പുതുമുഖമായിരുന്ന സന്ദര്‍ഭം. പുതിയ സഹപാഠിക്കെതിരെ കൂട്ടുകാര്‍ ഒരു വികൃതി ആസൂത്രണം ചെയ്തു. ആ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് ഫ്രാന്‍സിസ്‌ക്കോയുടെ പേരില്‍ പ്രേമലേഖനം എഴുതിച്ചു. കൂട്ടുകാര്‍ ആ കത്ത് രഹസ്യമായി അവന്റെ പോക്കറ്റില്‍ തിരുകി. അധ്യാപകന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി അവര്‍ കലപില കൂട്ടാന്‍ തുടങ്ങി .
‘എന്താണ് അവിടെ ഒരു ബഹളം ?’ അധ്യാപകന്‍ ചോദിച്ചു . ഫ്രാന്‍സിസ്‌ക്കോയുടെ നേരെ കുട്ടികള്‍ കൈചൂണ്ടി.
‘അവന്‍ എന്തു ചെയ്തു?’ അധ്യാപകന്‍ ചോദിച്ചു.
‘ ഫ്രാന്‍സിസ്‌ക്കോയ്ക്ക് പ്രേമം മൂത്തിരിക്കുന്നു’. കുട്ടികള്‍ വിളിച്ചുപറഞ്ഞു.
‘ ഞാന്‍ കേട്ടത് സത്യമാണോ ? ‘ അധ്യാപകന്‍ ഫ്രാന്‍സിസ്‌കോയോടു ചോദിച്ചു .
‘ അല്ല , ഇത് പച്ചക്കള്ളമാണ് സാര്‍ ‘ അവന്‍ ധൈര്യമായി പറഞ്ഞു.
അപ്പോള്‍ അവന്റെ പോക്കറ്റില്‍ കിടക്കുന്ന കത്തിന്റെ കാര്യം കൂട്ടുകാര്‍ സൂചിപ്പിച്ചു.
തന്റെ പോക്കറ്റില്‍ അത്തരമൊരു കത്തില്ലെന്ന് അവന്‍ വാദിച്ചു.
‘ നീ പറഞ്ഞത് കള്ളമാണെങ്കില്‍ തക്കശിക്ഷ നീ അനുഭവിക്കേണ്ടിവരും’. ഇത്രയും പറഞ്ഞിട്ട് അധ്യാപകന്‍ അവന്റെ പോക്കറ്റു പരി ശോധിച്ചു . കത്ത് പുറത്തെടുത്തു.
ഫ്രാന്‍സിസ്‌ക്കോ ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിന്നു . അധ്യാപകന് കോപം ഇരട്ടിച്ചു . അവന്റെ സത്യസന്ധതയെ അദ്ദേഹം ചോദ്യം ചെയ്തു. ‘കള്ളം പറയുന്ന നീ എങ്ങനെ സന്ന്യാസവൈദികനാകും? ‘ അദ്ദേഹം ചൂരലുമായി അവനെ സമീപിച്ചു.
അവന്‍ ഡസ്‌കിന്റെ അടിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു കുപിതനായ അധ്യാപകന്‍ അവനെ പൊതിരെ തല്ലി.
അടുത്ത ദിവസം ആ പെണ്‍കുട്ടി അധ്യാപകന്റെ അടുത്തെത്തി കുറ്റമേറ്റുപറഞ്ഞു. അദ്ദേഹം അവളെ കാിനമായി ശിക്ഷിച്ചു.
ഈ സംഭവത്തെക്കുറിച്ച് പിന്നീട് പലപ്പോഴും പാദ്രേ പിയോ രസകരമായി സംസാരിച്ചിട്ടുണ്ട് .
‘ വാസ്തവം മനസ്സിലാക്കിയ അധ്യാപകന്‍ , എന്നെ ശിക്ഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ചു. പക്ഷേ എന്റെ ശരീരത്തില്‍ പതിഞ്ഞുകിടന്ന കരുവാളിച്ച പാടുകള്‍ നീക്കാന്‍ ആ സങ്കടത്തിന് സാധിക്കയില്ലല്ലോ’.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.