മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ 9ാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~
9ാം ദിവസം ~

പ്രിയ മക്കളെ, എന്റെ വിമലഹൃദയത്തില്‍ നിന്നും നിങ്ങള്‍ എങ്ങനെ മാറി നില്‍ക്കും? സമാധാനത്തിന്റെ സന്ദേശവുമായിട്ടാണ് ഞാന്‍ ലോകത്തിലേക്കു വരുന്നത്. ഈ ലക്ഷ്യപ്രാപ്തിക്കായ് നിന്റെയുള്ളില്‍ വസിക്കാന്‍ നിന്റെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ എന്നെ അനുവദിക്കണം. ഈ ഒരു വഴിയിലൂടെ മാത്രമെ എന്റെ വിജയത്തിന്റെ ആഴങ്ങളിലേക്കു നിനക്ക് കടക്കാന്‍ സാധിക്കുകയുള്ളു. എപ്പോഴാണോ എന്റെ ഹൃദയം നിനക്കു പകരപ്പെടുന്നത് അപ്പോഴാണു ഭൂമിയില്‍ നീ സമാധാനം കൈവരിക്കുക. എന്റെ പ്രിയ മക്കളെ, ആഗോളവ്യാപനമായ ഒരു പ്രതിഷ്ഠയ്ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവിന്റെ സമൃദ്ധമായ കൃപാവരങ്ങളുമായി, നിങ്ങളുടെ ‘അതെ’/ഫിയാത്ത് ‘ എന്ന നിമിഷത്തിനായി നിങ്ങളെ ഒരുക്കുവാനായി ഞാന്‍ വരും.

നേര്‍വഴി നയിക്കല്‍: പ്രതിഷ്ഠയുടെ ഈ അടിസ്ഥാനം ഈ തീക്ഷ്ണതയിലാണ് കാണപ്പെടുക. ഈ ആഗ്രഹം പരിശുദ്ധ അമ്മയെ നമ്മിലേക്കും നമ്മളെ അമ്മയിലേക്കും അടുപ്പിക്കും. ഈ ആകര്‍ഷണശക്തി വഴിയാണ് പ്രതിഷ്ഠയ്ക്കുവേണ്ടിയുള്ള അടിസ്ഥാന ഒരുക്കം തുടരുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ മണവാളനായ പരിശുദ്ധാത്മാവ് പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി നമ്മുടെ ഹൃദയത്തിലേക്കു വരുന്നു. പരിശുദ്ധ മറിയം നമ്മുടെ ഹൃദയത്തെ പാകപ്പെടുത്തി കഴിയുമ്പോള്‍ പരിശുദ്ധാത്മാവ് തന്റെ പരിശുദ്ധ സ്‌നേഹത്താല്‍ നിറച്ച് ഓരോ ഹൃദയത്തെയും പരിശുദ്ധ മറിയത്തിന്റെ പുത്രന്റെ അടുത്തേക്ക് കൊണ്ടുവരുന്നു. പരിശുദ്ധ മറിയം പറയുന്നു, ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ വന്നു വസിക്കുക വഴി പരിശുദ്ധാത്മാവിന്റെ ജ്വലനമുണ്ടാകുന്നതിലൂടെ പ്രതിഷ്ഠ ഫലപ്രദമാകുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശം: എളിമയാണ് എല്ലാ പുണ്യങ്ങളുടെ അടിസ്ഥാനവും സംരക്ഷകനും. കര്‍ത്താവ് എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ശ്രവിക്കുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ അഹങ്കാരിയുടെ പ്രാര്‍ത്ഥനയുടെമേല്‍ കാതുകള്‍ അടയ്ക്കുകയും എളിയവരുടെമേല്‍ അളവുകളില്ലാത്ത ഔദാര്യം അവിടുന്നു കാണിക്കുകയും ചെയ്യുന്നു. അവര്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ദൈവം കൈതുറന്നു നല്‍കുന്നു. നമ്മുടെ പ്രതിഷ്ഠയിലൂടെ ഈ കൃപ ലഭിക്കുന്നുവെങ്കിലും എളിമയിലൂടെ മാത്രമെ ഈ പ്രതിജ്ഞയുടെ ഫലമണിയാന്‍ സാധിക്കുകയുള്ളു. ‘അതെ’/ഫിയാത്ത് ‘ ആണ് പരിശുദ്ധ മറിയത്തിന്റെ സുനിശ്ചിത വിജയത്തിന്റെ അടിസ്ഥാനം നമ്മുടെ ഹൃദയങ്ങളില്‍ പാകുന്നത്. കര്‍ത്താവിന്റെ മുമ്പില്‍ നിന്നെത്തന്നെ എളിമപ്പെടുത്തുക, നീ കര്‍ത്താവില്‍ നിന്ന് ചോദിക്കുന്നതെന്തും നിനക്കു പ്രതീക്ഷിക്കാം.

ധ്യാനേചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, എന്നില്‍ കരുണ തോന്നണമെ. എന്റെ ആത്മാവില്‍ വെളിച്ചം വീശി ഞാന്‍ എന്താണെന്നും, എന്തു യോഗ്യതയാണു എനിക്കുള്ളതെന്നും എനിക്കു അനുഭവമാക്കിത്തരണമെ. ഈ ലോകത്തിന്റെ വഴികള്‍ ദുഃഖത്തിലേക്കാണെന്നും, അതേസമയം താഴ്മയില്‍ സ്വര്‍ഗ്ഗത്തിന്റെ സദ്ഗുണങ്ങളുണ്ടെന്നും മനസ്സിലാക്കുവാന്‍ എന്നെ സഹായിക്കണമെ. എന്റെ രാജ്ഞിയും അഭിഭാഷകയുമായ അമ്മേ, ദൈവത്തിന്റെ മഹത്വത്തിന്റെ മുമ്പില്‍ എന്റെ ഹൃദയത്തെ എളിമപ്പെടുത്തുവാന്‍ എന്നെ സഹായിക്കണമെ. പ്രതിഷ്ഠയുടെ സമയത്തുതന്നെ എളിമയെന്ന പരമപുണ്യം നല്‍കി, അമ്മ ‘അതെ’/ഫിയാത്ത് ‘ പറഞ്ഞപ്പോഴുണ്ടായ തീക്ഷ്ണത എനിക്കു നല്‍കണമെ.

‘അവിടുന്നു തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.’ ലൂക്ക 1:48

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles