ഈശോ സഭയുടെ മധ്യസ്ഥയായ നല്ല വഴിയുടെ മാതാവ്

ഔവര്‍ ലേഡി ഓഫ് ദ ഗുഡ് വേ അഥവാ നല്ല വഴിയുടെ മാതാവ് എന്നറിയപ്പെടുന്ന പരിശുദ്ധ മാതാവിന്റെ രൂപം ഈശോ സഭയുടെ മധ്യസ്ഥയാണ്.

സൈനികനായി സേവനം ചെയ്തിരുന്ന കാലത്ത് ആപത്തുകളില്‍ നിന്ന് തന്നെ സംരക്ഷിച്ചത് പരിശുദ്ധ അമ്മയാണെന്ന് ഈശോ സഭയുടെ സ്ഥാപകനായ വി. ഇഗ്നേഷ്യസ് ലൊയോള വിശ്വസിച്ചിരുന്നു.
അഞ്ചാം നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ മരിയഭക്തിക്ക്. അക്കാലത്ത് റോമില്‍, മാര്‍പാപ്പയുടെ ഭവനത്തിലേക്കുള്ള വഴിയില്‍ അസ്താലി കുടുംബം സ്ഥാപിച്ച കപ്പേളയില്‍ നിന്നാണ് വഴിയുടെ മാതാവ് എന്ന പേര് വരുന്നത്. സാന്താ മരിയ ഡെല്ലാ സ്ട്രാഡ എന്നായിരുന്നു ആ കപ്പേളയുടെ പേര്. അതില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ ചുവര്‍ച്ചിത്രം 1540 ല്‍ പോള്‍ മൂന്നാമന്‍ പാപ്പ വി. ഇഗ്നേഷ്യസ് ലൊയോളയ്ക്ക് സമ്മാനിച്ചു. ഈ രൂപത്തിന് മുമ്പിലാണ് വിശുദ്ധന്‍ പ്രാര്‍ത്ഥിക്കുകയും സഭാ സ്ഥാപനവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നത്.

1568 ല്‍ കര്‍ദിനാള്‍ അല്ലസാന്ദ്രോ ഫര്‍നീസ്സി റോമില്‍ ഈശോ സഭക്കാരുടെ മാതൃദേവാലയമായ ജേസു ദേവാലയം സ്ഥാപിച്ചപ്പോള്‍ ആ ചുവര്‍ചിത്രം അതിലേക്ക് മാറ്റി സ്ഥാപിച്ചു.

2006 ല്‍ ഈ ചിത്രം നവീകരിക്കപ്പെടുകയും മതിലില്‍ നിന്നും അടര്‍ത്തി മാറ്റി കാന്‍വാസില്‍ ചില്ലിട്ടു സൂക്ഷിക്കുകയും ചെയ്തു. ഈശോ സഭക്കാര്‍ വഴിയുടെ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നത് മെയ് 24 നാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles