സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യക്ഷയായ ബ്യുറിങ്ങിലെ മാതാവ്

ബ്യുറിംഗ് ബെല്‍ജിയത്തിലെ ഒരു ചെറിയ പട്ടണമാണ്. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ഏറെ പ്രശസ്തമാണ് ഇവിടം. 1932 -33 കാലഘട്ടത്തില്‍ ആണ് പരിശുദ്ധ അമ്മ കുട്ടികള്‍ക്ക് പ്രത്യക്ഷയായത്. ഒന്‍പതു വയസിനും പതിനഞ്ചു വയസിനും മദ്ധ്യേ പ്രായമുള്ള അഞ്ച് ആണ്‍ കുട്ടികള്‍ക്കാണ് അമ്മ ദര്‍ശനം നല്‍കിയത്. ഫെര്‍ണാണ്ട് , ഗില്‍ബെര്‍ട്ട്, ആല്‍ബര്‍ട്ട്, ആന്ട്രി, ഒന്‍പതു വയസുകാരന്‍ ഗില്‍ബര്‍ട്ട് എന്നിവരായിരുന്നു ആ അഞ്ചു കുട്ടികള്‍.

1932 നവംബര്‍ മാസം 29 നു വൈകുന്നേരം സ്‌കൂളിനു സമീപത്തു കൂടെ നടന്ന പോകുവായിരുന്ന കുട്ടികള്‍ സ്‌കൂളിനു സമീപം വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടു. പരിശുദ്ധ അമ്മയെ പോലെ തോന്നിച്ച ആ രൂപം അവര്‍ തുടര്‍ന്നുളള ആഴ്ച്ചകളിലും അതെ സ്ഥലത്ത് തന്നെ കണ്ടു. മുപ്പത്തി രണ്ടു തവണ കുട്ടികളുടെ മുന്നില്‍ അമ്മ പ്രത്യക്ഷപ്പെട്ടു. ആ സ്‌കൂളിന്റെ തോട്ടത്തില്‍ അമ്മ അവസനമായി ദര്‍ശനം നല്‍കിയത് 1933 ജനുവരി 3 നു ആണ്.
താന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ചാപ്പല്‍ നിര്‍മിക്കാന്‍ അമ്മ ആവശ്യപ്പെട്ടെന്നും കുട്ടികള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഈ ചാപ്പല്‍ ആളുകള്‍ക്ക് വരാനും പ്രാര്‍ഥിക്കുവാനും വേണ്ടി ആണെന്നും അമ്മ കുട്ടികളോട് പറഞ്ഞു. അത് മാത്രമല്ല താന്‍ ”അമലോല്‍ഭവ കന്യക ആകുന്നു എന്നും മാതാവ് കുട്ടികളോട് പറഞ്ഞു. അമ്മയുടെ അവസാന ദര്‍ശനം സുവര്‍ണ്ണ നിറമുള്ള ഹൃദയത്തിന്റെ ദൃശ്യത്തോടെ ആയിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളില്‍ ഒരാളായ ഫെര്‍ണാണ്ടിനോട് ”നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് മാതാവു ചോദിച്ചു.” അതെ എന്ന് ആ കുട്ടി ഉത്തരം പറഞ്ഞു. വീണ്ടും അതെ ചോദ്യം അവനോടു ചോദിച്ച മാതാവ് ആ കുട്ടിയോട് നിന്നെ എനിക്കായി സമര്‍പ്പിക്കുക എന്ന് മാത്രം മറുപടി പറയുകയുണ്ടായി. അതിനു ശേഷം അമ്മ അപ്രത്യക്ഷമായി.

അമ്മയുടെ ഈ ദര്‍ശനത്തെ കുറിച്ച് അന്വേഷിക്കുവാന്‍ നാമൂറിലെ ബിഷപ്പ് ആയിരുന്ന തോമസ് ലൂയിസ് എപ്പിസ്‌കോപ്പല്‍ കമ്മീഷനെ നിയോഗിച്ചു. 1943 ഫെബ്രുവരി രണ്ടാം തീയതി ദര്‍ശനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഔര്‍ ലേഡി ഓഫ് ബ്യുറിംഗ് എന്ന പേരില്‍ പൊതു ജനങ്ങള്‍ക്ക് വേണ്ടി പുറത്തിറക്കി. 1949 ലാണ് ഈ ദര്‍ശനത്തിനു ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. ദര്‍ശനം ലഭിച്ച അഞ്ചു പേരും പിന്നീട് അവരുടെ കുടുംബത്തോടൊപ്പം ശാന്ത ജീവിതം നയിച്ചു.

റോസറി റാലീസ്
ഫാദര്‍ പെയ്റ്റണിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 260 റോസറി റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. കാനഡയില്‍ നടത്തപ്പെട്ട പ്രഥമ റാലിയില്‍ പങ്കുകൊണ്ട 80,000ത്തോളം കുടുംബങ്ങള്‍ ദിവസവും കുടുംബ ജപമാല ചൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തു. വിവിധ ഭൂഖണ്ഡങ്ങളിലായി നടത്തപ്പെട്ട ജപമാല റാലികളില്‍ പങ്കുകൊണ്ടത് ദശലക്ഷകണക്കിനു ജനങ്ങളാണ്. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പുവരുത്തുവാനായി ബ്രസീലില്‍ ഒരു ദേശീയ ഫുട്‌ബോള്‍ മത്സരം വരെ മാറ്റിവയ്ക്കുകയുണ്ടായി.

അന്ത്യദിനങ്ങള്‍
തുടര്‍ച്ചയായ യാത്രകളും പ്രവര്‍ത്തനങ്ങളും ഫാദറിനെ ക്ഷീണിതനാക്കി.1990ല്‍ ഹൃദയത്തകരാറിനെതുടര്‍ന്ന് മൂന്നു തവണ തുടര്‍ച്ചയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. 1992 ജൂണ്‍ 2ലെ സായാഹ്നത്തില്‍ കാലിഫര്‍ണിയയിലെ സാന്‍പെദ്രൊയില്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കവെ പൂര്‍ത്തീകരിക്കാനാവാതെ മറിയം എന്റെ റാണി എന്റെ അമ്മ എന്ന അവസാന വാക്കുകള്‍ ഉരുവിട്ടുകൊണ്ട് ഫാദര്‍ ഇഹലോകവാസം വെടിഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles